ഇന്ത്യയടക്കം ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും ചാന്ദ്ര വിസ്മയത്തിന്‍റെ അത്ഭുതത്തിലാണ്. ബ്ലൂമൂൺ, സൂപ്പർമൂൺ, ബ്ലഡ് മൂൺ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങളാണ് ഒരേസമയം ഇന്ന് സന്ധ്യയ്ക്ക് കാണാനായത്. ഇവ മൂന്നും ഒരുമിച്ച് സംഭവിക്കുന്നു എന്നതാണ് ഇന്നത്തെ ചന്ദ്രഗ്രഹണത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നത്. ചന്ദ്രശോഭ 30 ശതമാനത്തോളം വർദ്ധിക്കുമ്പോൾ വലിപ്പം ഏഴ് ശതമാനം വർദ്ധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.
ലോകത്തിന്‍റെ പലഭാഗത്ത് നിന്നുമുള്ള ചന്ദ്രഗ്രഹണത്തിന്‍റെ ചിത്രങ്ങള്‍ :










