കൊൽക്കത്ത: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ ചന്ദ്രഗ്രഹണം മൂന്ന് നാള് അകലെ. ജൂലൈ 27ന് അര്‍ദ്ധരാത്രിയും ജൂലൈ 28 പുലര്‍ച്ച വരെയും ബ്ലഡ് മൂൺ എന്ന് അറിയപ്പെടുന്ന ചുവപ്പുരാശിയോടെ ചന്ദ്രഗ്രഹണം രാജ്യത്ത് എല്ലാഭാഗത്തും ദൃശ്യമാകും. ഭാഗികവും പൂർണവുമായ ചന്ദ്രഗ്രഹണങ്ങൾ അന്ന് രാജ്യത്തെ മുഴുവൻ ഭാഗത്തെയും ആളുകൾക്ക് കാണാനാവും.
ഒരു മണിക്കൂറിലേറെയുള്ള ഭാഗിക ചന്ദ്രഗ്രഹണം കൂടാതെ സമ്പൂർണ ചന്ദ്രഗ്രഹണം ഒരു മണിക്കൂർ 43 മിനിറ്റ് നീണ്ടുനിൽക്കും. ജൂലൈ 27ന് രാത്രി 11.54നാണ് ഭാഗിക ചന്ദ്രഗ്രഹണം തുടങ്ങുന്നത്. പൂർണ ചന്ദ്രഗ്രഹണം ജൂലൈ 28 ന് ഒരുമണിക്കും ആരംഭിക്കും. ഏറ്റവുമധികം ഇരുണ്ട നിറത്തിൽ ചന്ദ്രൻ കാണപ്പെടുക 1.52നായിരിക്കും. ഇത് 2.43 വരെ തുടരും. തുടർന്ന് 3.49 വരെ ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും.
27ലെ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ നിഴലിന്റെ മധ്യഭാഗത്തുകൂടെയായിരിക്കും ചന്ദ്രൻ കടന്നുപോവുക. രാത്രി പുരോഗമിക്കുമ്പോൾ ഭൂമിയുടെ ഭ്രമണപഥത്തിെൻറ ഏറ്റവും വിദൂര ബിന്ദുവിലായിരിക്കും ചന്ദ്രനെന്നും ഇത് ഈ വർഷത്തെ ഏറ്റവും ചെറിയ ചാന്ദ്ര ദൃശ്യമായിരിക്കുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Read More: ചന്ദ്രഗ്രഹണം: മിത്തുകളും അന്ധവിശ്വാസങ്ങളും
സമ്പൂർണ ഗ്രഹണ സമയത്ത് ചന്ദ്രെൻറ നിറം തിളങ്ങുന്ന ഒാറഞ്ചിൽനിന്ന് രക്തച്ചുവപ്പിലേക്കും അപൂർവമായി ഇരുണ്ട തവിട്ടുനിറത്തിലേക്കും പിന്നീട് ഇരുണ്ട ചാരനിറത്തിലേക്കും മാറും. ഇതുകൊണ്ടാണ് സമ്പൂർണ ഗ്രഹണം സംഭവിച്ച ചന്ദ്രനെ ബ്ലഡ് മൂൺ എന്ന് വിളിക്കുന്നത്.
ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലൊക്കെ ചന്ദ്രഗ്രഹണം വീക്ഷിക്കാം. എന്നാല്‍ മഴ കളിച്ചാല്‍ ചന്ദ്രഗ്രഹണ ദൃശ്യത്തില്‍ മാറ്റം വരും. കാര്മേഘങ്ങളുണ്ടായാല് ദൃശ്യത്തിന് തടസ്സമായി ഭവിക്കും. മികച്ച രീതിയില്‍ ചന്ദ്രഗ്രഹണം കാണാനായി നഗരത്തില്‍ നിന്നും മാറിയുളള ഉയര്‍ന്ന പ്രദേശങ്ങളില്‍ നില്ക്കുനനത് സഹായകമാകും. കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ നിര്‍ദേശം കണക്കിലെടുക്കുന്നതും സഹായകമാവും.
സൂര്യഗ്രഹണം നിരീക്ഷിക്കുന്നതുപോലെ കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേക ഫിൽറ്ററുകൾ ചന്ദ്രഗ്രഹണ സമയത്ത് വേണ്ട. ഗ്രഹണം വീക്ഷിക്കാൻ ടെലസ്കോപ്പിെൻറയും ആവശ്യമില്ല. നല്ല ബൈനോക്കുലർ ഉണ്ടെങ്കിൽ മികച്ച രീതിയിൽ ഗ്രഹണം കാണാം. 8 ഇഞ്ചോ അതില്‍ അധികമോ ഉള്ള ബൈനോക്കുലറുകള്‍ പരിഗണിക്കാം. അടുത്ത സമ്പൂർണ ചന്ദ്രഗ്രഹണം 2019 ജനുവരി 19നായിരിക്കും.