scorecardresearch
Latest News

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ ചുവപ്പു ശോഭയുയരും: ഈ നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം എപ്പോള്‍ എങ്ങനെ കാണാം?

ഒ​രു മ​ണി​ക്കൂ​റി​ലേ​റെ​യു​ള്ള ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം കൂ​ടാ​തെ സ​മ്പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം ഒ​രു മ​ണി​ക്കൂ​ർ 43 മി​നി​റ്റ്​ നീ​ണ്ടു​നി​ൽ​ക്കും

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ ചുവപ്പു ശോഭയുയരും: ഈ നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം എപ്പോള്‍ എങ്ങനെ കാണാം?

കൊ​ൽ​ക്ക​ത്ത: ഈ ​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ സ​മ്പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം മൂന്ന് നാള്‍ അകലെ. ജൂലൈ 27ന് അര്‍ദ്ധരാത്രിയും ജൂലൈ 28 പുലര്‍ച്ച വരെയും ​ബ്ല​ഡ് മൂ​ൺ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ചു​വ​പ്പു​രാ​ശി​യോ​ടെ ​ച​ന്ദ്ര​ഗ്ര​ഹ​ണം രാ​ജ്യ​ത്ത് എ​ല്ലാ​ഭാ​ഗ​ത്തും ദൃ​ശ്യ​മാ​കും. ഭാ​ഗി​ക​വും പൂ​ർ​ണ​വു​മാ​യ ച​ന്ദ്ര​ഗ്ര​ഹ​ണ​ങ്ങ​ൾ അ​ന്ന് രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഭാ​ഗ​ത്തെ​യും ആ​ളു​ക​ൾ​ക്ക് കാ​ണാ​നാ​വും.

ഒ​രു മ​ണി​ക്കൂ​റി​ലേ​റെ​യു​ള്ള ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം കൂ​ടാ​തെ സ​മ്പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം ഒ​രു മ​ണി​ക്കൂ​ർ 43 മി​നി​റ്റ്​ നീ​ണ്ടു​നി​ൽ​ക്കും. ജൂ​ലൈ 27ന് ​രാ​ത്രി 11.54നാ​ണ് ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണം തു​ട​ങ്ങു​ന്ന​ത്. പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം ജൂ​ലൈ 28 ന് ​ഒ​രു​മ​ണി​ക്കും ആ​രം​ഭി​ക്കും. ഏ​റ്റ​വു​മ​ധി​കം ഇ​രു​ണ്ട നി​റ​ത്തി​ൽ ച​ന്ദ്ര​ൻ കാ​ണ​പ്പെ​ടു​ക 1.52നാ​യി​രി​ക്കും. ഇ​ത് 2.43 വ​രെ തു​ട​രും. തു​ട​ർ​ന്ന് 3.49 വ​രെ ഭാ​ഗി​ക ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യി​രി​ക്കും.

27ലെ ​ച​ന്ദ്ര​ഗ്ര​ഹ​ണ സ​മ​യ​ത്ത് ഭൂ​മി​യു​ടെ നി​ഴ​ലി​​ന്റെ മ​ധ്യ​ഭാ​ഗ​ത്തു​കൂ​ടെ​യാ​യി​രി​ക്കും ച​ന്ദ്ര​ൻ ക​ട​ന്നു​പോ​വു​ക. രാ​ത്രി പു​രോ​ഗ​മി​ക്കു​മ്പോ​ൾ ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​​​െൻറ ഏ​റ്റ​വും വി​ദൂ​ര ബി​ന്ദു​വി​ലാ​യി​രി​ക്കും ച​ന്ദ്ര​നെന്നും ഇ​ത് ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ചെ​റി​യ ചാ​ന്ദ്ര ദൃ​ശ്യ​മാ​യി​രി​ക്കു​മെ​ന്നും ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടുന്നു.

Read More: ചന്ദ്രഗ്രഹണം: മിത്തുകളും അന്ധവിശ്വാസങ്ങളും

സ​മ്പൂ​ർ​ണ ഗ്ര​ഹ​ണ സ​മ​യ​ത്ത് ച​​ന്ദ്ര​​​​െൻറ നി​റം തി​ള​ങ്ങു​ന്ന ഒാ​റ​ഞ്ചി​ൽ​നി​ന്ന് ര​ക്ത​ച്ചു​വ​പ്പി​ലേ​ക്കും അ​പൂ​ർ​വ​മാ​യി ഇ​രു​ണ്ട ത​വി​ട്ടു​നി​റ​ത്തി​ലേ​ക്കും പി​ന്നീ​ട്​ ഇ​രു​ണ്ട ചാ​ര​നി​റ​ത്തി​ലേ​ക്കും മാ​റും. ഇ​തു​കൊ​ണ്ടാ​ണ് സ​മ്പൂ​ർ​ണ ഗ്ര​ഹ​ണം സം​ഭ​വി​ച്ച ച​ന്ദ്ര​നെ ബ്ല​ഡ് മൂ​ൺ എ​ന്ന് വി​ളി​ക്കു​ന്ന​ത്.

ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലൊക്കെ ചന്ദ്രഗ്രഹണം വീക്ഷിക്കാം. എന്നാല്‍ മഴ കളിച്ചാല്‍ ചന്ദ്രഗ്രഹണ ദൃശ്യത്തില്‍ മാറ്റം വരും. കാര്‍മേഘങ്ങളുണ്ടായാല്‍ ദൃശ്യത്തിന് തടസ്സമായി ഭവിക്കും. മികച്ച രീതിയില്‍ ചന്ദ്രഗ്രഹണം കാണാനായി നഗരത്തില്‍ നിന്നും മാറിയുളള ഉയര്‍ന്ന പ്രദേശങ്ങളില്‍ നില്‍ക്കുനനത് സഹായകമാകും. കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ നിര്‍ദേശം കണക്കിലെടുക്കുന്നതും സഹായകമാവും.

സൂ​ര്യ​ഗ്ര​ഹ​ണം നി​രീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ക​ണ്ണു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ പ്ര​ത്യേ​ക ഫി​ൽ​റ്റ​റു​ക​ൾ ച​ന്ദ്ര​ഗ്ര​ഹ​ണ സ​മ​യ​ത്ത് വേ​ണ്ട. ഗ്ര​ഹ​ണം വീ​ക്ഷി​ക്കാ​ൻ ടെ​ല​സ്കോ​പ്പി​​​െൻറ​യും ആ​വ​ശ്യ​മി​ല്ല. ന​ല്ല ബൈ​നോ​ക്കു​ല​ർ ഉ​ണ്ടെ​ങ്കി​ൽ മി​ക​ച്ച രീ​തി​യി​ൽ ഗ്ര​ഹ​ണം കാണാം. 8 ഇഞ്ചോ അതില്‍ അധികമോ ഉള്ള ബൈനോക്കുലറുകള്‍ പരിഗണിക്കാം. അ​ടു​ത്ത സ​മ്പൂ​ർ​ണ ച​ന്ദ്ര​ഗ്ര​ഹ​ണം 2019 ജ​നു​വ​രി 19നായിരിക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Lunar eclipse 2018 date time in india timings for watching centurys longest eclipse