scorecardresearch

രണ്ടു മിനിറ്റ് വൈകിയതുകൊണ്ട് വിമാനം പോയി, ജീവന്‍ തിരിച്ചുകിട്ടി

"കാണാതായ ആ വിമാനത്തില്‍ യാത്ര ചെയ്യാതിരുന്ന ഏക യാത്രക്കാരന്‍ ഞാനാണ്"

"കാണാതായ ആ വിമാനത്തില്‍ യാത്ര ചെയ്യാതിരുന്ന ഏക യാത്രക്കാരന്‍ ഞാനാണ്"

author-image
WebDesk
New Update
Antonis Mavropoulos, Flight Crash

ഏതന്‍സ്: കെനിയയില്‍ നിന്നും നെയ്റോബിയിലേക്ക് പോകവെ അപകടത്തില്‍പ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലെ 150-ാമത്തെ യാത്രക്കാരനാകേണ്ടിയിരുന്ന ആളാണ് ഗ്രീക്കുകാരനായ അന്റോണിസ് മാവ്‌റോപൗലോസ്. ഇപ്പോഴും അദ്ദേഹത്തിന് വിശ്വസിക്കാനായിട്ടില്ല കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ചത്.

Advertisment

'കൃത്യസമയത്ത് ഗേറ്റില്‍ എത്താന്‍ ആരും എന്നെ സഹായിക്കാതിരുന്നതുകൊണ്ട് ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ഞാന്‍,' 'എന്റെ ഭാഗ്യ ദിനം' എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പില്‍ അന്റോണിസ് പറയുന്നു. യാത്രാ ടിക്കറ്റിന്റെ ഫോട്ടോയും കൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷന്‍ എന്ന എന്‍ജിഒയുടെ പ്രസിഡന്റായ അന്റോണിസ്, നെയ്റോബിയില്‍ നടക്കാനിരുന്ന യുഎന്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നുവെന്ന് ഏതെന്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തില്‍പ്പെട്ട ഇടി 302, ബോയിങ് 737-800 മാക്‌സ് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്ന അന്റോണിസ് പക്ഷെ ഡിപ്പാര്‍ച്ചര്‍ ഗേറ്റിലെത്താന്‍ രണ്ടു മിനിറ്റ് താമസിച്ചു. ഈ സമയം കൊണ്ട് വിമാനം ടേക്ക് ഓഫ് ചെയ്തിരുന്നു. അദ്ദേഹം അടുത്ത വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്‌തെങ്കിലും ബോര്‍ഡിങ് സ്റ്റാഫ് അനുമതി നല്‍കിയില്ല.

Advertisment

'അവരെന്നെ വിമാനത്താവളത്തിലെ പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞു, പ്രതിഷേധിക്കുന്നതിന് പകരം പ്രാര്‍ത്ഥിക്കൂ, കാരണം കാണാതായ ആ വിമാനത്തില്‍ യാത്ര ചെയ്യാതിരുന്ന ഏക യാത്രക്കാരന്‍ ഞാനാണ് എന്ന്,' ഞെട്ടലോടെ അദ്ദേഹം കുറിച്ചു.

തകര്‍ന്നു വീണ വിമാനത്തില്‍ 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. കെനിയയിലെ നെയ്‌റോബിയിലേക്കു പോകുകയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 8.44 ന് ആയിരുന്നു അപകടം നടന്നത്.

Flight Crash

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: