ലക്‌നൗ: ഉത്തർപ്രദേശിലെ താക്കൂർഗഞ്ചിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. 12 മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ഭീകരനെ സൈന്യം വധിച്ചത്. രണ്ടു ഭീകരുണ്ടെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നും കണ്ടെത്താനായത്. ഭോപാൽ-ഉജ്ജെയിൻ ട്രെയിൻ സ്ഫോടനവുമായി ബന്ധപ്പെട്ട ഭീകരനാണ് മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ