Latest News

പാവപ്പെട്ടവർക്കുളള പാചകവാതക സബ്സിഡി തുടരുമെന്ന് കേന്ദ്രമന്ത്രി

അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തലാക്കുന്നതെന്ന് മന്ത്രി

dharmendra pradhan

ന്യൂഡൽഹി: പാവപ്പെട്ടവർക്കുളള പാചകവാതക സബ്സിഡി തുടരും. പ്രധാനമന്ത്രി ഉജ്ജ്വല യോജ്ന പദ്ധതി പ്രകാരമുളള സബ്സിഡിയാണ് തുടരുക. അനര്‍ഹര്‍ക്കുള്ള സബ്സിഡിയാണ് നിര്‍ത്തലാക്കുന്നതെന്നും കഴിഞ്ഞ യുപിഎ സർക്കാരാണ് എൽപിജി സബ്സിഡി നിർത്തലാക്കാനുളള തീരുമാനമെടുത്തതെന്നും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ അറിയിച്ചു.

അടുത്ത വർഷം മാർച്ചോടെ എല്ലാ സബ്‌സിഡികളും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, പാചകവാതക (എൽപിജി) സിലിണ്ടറിനു പ്രതിമാസം നാലുരൂപ വീതം കേന്ദ്രസർക്കാർ വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മേയ് 30നു കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്കു നൽകിയ ഉത്തരവു ജൂൺ ഒന്നിനാണു നിലവിൽ വന്നതെന്നു പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ ലോക്‌സഭയെ അറിയിച്ചു. സബ്‌സിഡി പൂർണമായും അവസാനിപ്പിക്കാനാണു പ്രതിമാസ നിരക്കുവർധന ഇരട്ടിയാക്കിയത്.

സബ്‌സിഡി നിരക്കിൽ ഇപ്പോൾ ഓരോ വീടിനും ഒരുവർഷം 14.2 കിലോഗ്രാമിന്റെ 12 സിലിണ്ടർ വീതമാണു ലഭിക്കുന്നത്. സബ്‌സിഡി നിരക്കിൽ പാചകവാതകം ഉപയോഗിക്കുന്നവർ 18.11 കോടി വരുമെന്നാണ് കണക്ക്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lpg subsidy will continue for poor families

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com