scorecardresearch

Latest News

അന്നത്തെ രണ്ട് സിലിണ്ടറിന്റെ വിലക്ക് ഇന്ന് ഒരു സിലിണ്ടർ മാത്രം; ഇന്ധന വിലയിൽ കേന്ദ്രത്തെ വിമർശിച്ച് രാഹുൽ

ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യൻ കുടുംബങ്ങളുടെ ക്ഷേമത്തിനായി ഭരിച്ചത് കോൺഗ്രസ് മാത്രമാണെന്നും രാഹുൽ

Rahul Gandhi, narendra Modi, ie malayalam

ന്യൂഡൽഹി: ഇന്ധന വില വർധനവിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.പാചകവാതക വില സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതിന് തൊട്ടുപിന്നാലെ രാഹുൽ വില യുപിഎയുടെ ഭരണകാലത്തെ നിരക്കുമായി താരതമ്യം ചെയ്തു.

“ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യൻ കുടുംബങ്ങളുടെ ക്ഷേമത്തിനായി ഭരിച്ചത് കോൺഗ്രസ് മാത്രമാണ് . ഇത് ഞങ്ങളുടെ സാമ്പത്തിക നയത്തിന്റെ കാതലാണ്, ”ഗാന്ധി ട്വീറ്റ് ചെയ്തു.

യുപിഎ അധികാരത്തിലിരുന്നപ്പോൾ 827 രൂപ സബ്‌സിഡിയോട് കൂടി എൽപിജിക്ക് 410 രൂപയായിരുന്നു വിലയെങ്കിൽ ബിജെപി സർക്കാരിന്റെ കാലത്ത് സബ്‌സിഡി ഇല്ലാതെ 999 രൂപയായിരിക്കുന്നു സിലിണ്ടറിന്റെ വിലയെന്നും അദ്ദേഹം അവകാശപ്പെട്ടു.

“അമിത വിലക്കയറ്റം, തൊഴിലില്ലായ്മ, മോശമായ ഭരണം” എന്നിവയ്‌ക്കെതിരെ ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾ കഠിനമായ പോരാട്ടമാണ് നടത്തുന്നതെന്ന് ശനിയാഴ്ചത്തെ വർദ്ധനവിന് ശേഷം രാഹുൽ പറഞ്ഞിരുന്നു.

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ (ഒഎംസി) 14.2 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില ഡൽഹിയിൽ 999.5 രൂപയായി ഉയർത്തി, മുമ്പ് ഇത് 949.5 രൂപയായിരുന്നു. ഒ‌എം‌സികൾ ഇതിനുമുൻപ് എൽ‌പി‌ജി വില സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചത് മാർച്ച് 22 നാണ്. എൽ‌പി‌ജിയുടെ വില എൽ‌പി‌ജിയുടെ അന്താരാഷ്ട്ര വിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് റഷ്യ-യുക്രെയ്‌ൻ സംഘർഷത്തെത്തുടർന്ന് വിതരണ ആശങ്കകളുടെ ഫലമായി ഉയരുകയാണ്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Lpg prices rahul gandhi centre