തീ പിടിച്ച് സിലിണ്ടർ; പാചകവാതകത്തിന് വീണ്ടും വില വർദ്ധിച്ചു

ഉയര്‍ന്ന അടിസ്ഥാന വിലയ്ക്ക് കൂടുതല്‍ ജിഎസ്ടി നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്

LGP Cylinder Price Hike

സബ്സിഡിയുള്ള പാചകവാതക സിലിണ്ടറിന് വര്‍ദ്ധിച്ചു. സിലിണ്ടറിന് രണ്ട് രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. എല്‍പിജി വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉയര്‍ത്തിയ പശ്ചാതലത്തിലാണ് വില വർദ്ധനവ്.

പുതുക്കിയ നിരക്ക് അനുസരിച്ച് വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ടുചെയ്യുന്നു. പ്രാദേശിക നികുതിക്കും ചരക്ക് നീക്കത്തിന്റെ ചെലവിനും അനുസൃതമായി ഓരോ സംസ്ഥാനത്തും വിലയില്‍ വ്യത്യാസങ്ങളുണ്ടാകും.

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് പാചകവാതക വില സിലിണ്ടറിന് 2.94 രൂപ കൂട്ടിയിരുന്നു. അടിസ്ഥാന വിലയില്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയതിന്റെ പേരില്‍ അന്ന് വില വർദ്ധിപ്പിച്ചത്. ഉയര്‍ന്ന അടിസ്ഥാന വിലയ്ക്ക് കൂടുതല്‍ ജിഎസ്ടി നല്‍കേണ്ടിവന്ന സാഹചര്യത്തില്‍ ജൂണ്‍ മുതല്‍ 16.21 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഇതിനു മുന്‍പ് 2017ലായിരുന്നു പെട്രോളിയം മന്ത്രാലയം വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ ഉയര്‍ത്തിയത്. 14.2 കിലോഗ്രാം സിലിണ്ടറിന് 48.89 രൂപയും അഞ്ച് കിലോഗ്രാം സിലിണ്ടറിന് 24.20 രൂപയുമായിരുന്നു അന്ന് നിശ്ചയിച്ച കമ്മീഷന്‍.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lpg price hiked by over rs 2 after rise in dealers commission

Next Story
അഭിമാനത്തോടെ തല ഉയർത്തി ഇന്ത്യ; വനിത പൈലറ്റുമാർ ലോക ശരാശരിയുടെ ഇരട്ടിയിലേറെ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express