/indian-express-malayalam/media/media_files/uploads/2021/07/lpg-cylinder.jpg)
LPG cylinder
ന്യൂഡൽഹി: പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുളള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകൾക്ക് 80 രൂപ കൂട്ടിയിട്ടുണ്ട്. ഇവയുടെ വില 1550 രൂപയായി.
പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ പാചക വാതക വില പുതുക്കുന്നത്. ഇന്ത്യയില്‍ ഇന്ധനവില കുത്തനെ ഉയരുന്നതിനിടെയാണ് എൽപിജി സിലിണ്ടറുകളുടെ വിലയും കൂടുന്നത്.
Read More: എടിഎം, പാചകവാതകം; ഇന്ന് പ്രാബല്യത്തില്‍ വരുന്ന മാറ്റങ്ങൾ
കഴിഞ്ഞ ഫെബ്രുവരിയിൽ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ കൂടി 826 രൂപയും വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമായി. ഫെബ്രുവരിയില്‍ മാത്രം പാചകവാതകത്തിന് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.