ന്യൂഡൽഹി: പാചകവാതക വില കുറഞ്ഞു. സബ്സിഡിയുളള സിലിണ്ടറിന് 91 രൂപ കുറഞ്ഞു. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 96 രൂപ 50 പൈസയും കുറഞ്ഞു. 644 രൂപയാണ് സബ്സിഡിയുളള സിലിണ്ടറിന്റെ പുതിയ വിലയെന്നാണ് വിവരം. 735 രൂപയായിരുന്നു നിലവിലെ വില. പുതിയ നിരക്ക് ഇന്നു മുതൽ നിലവിൽ വന്നു.

ആഗോളതലത്തിൽ എൽപിജിയുടെയും ക്രൂഡ് ഓയിലിന്റെയും വിലയിൽ ഉണ്ടായ കുറവാണ് വില കുറയാൻ കാരണം. അതേസമയം, ബാങ്കിൽ എത്തുന്ന സബ്സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് കുറവുണ്ടാകും. 174 രൂപ 72 പൈസയായിരിക്കും ഇനി സബ്സിഡി ഇനത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് വരിക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ