ന്യൂഡൽഹി: പാചക വാതക വില ഉയർന്നു. സിലിണ്ടറിന് 11 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. ഇതോടെ ഗാർഹിക സിലിണ്ടറിന്റെ വില 597 രൂപയായി. വാണിജ്യ സിലിണ്ടറിന് 109 രൂപ കൂട്ടി. ഇന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നു.
കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഇതാദ്യമായാണ് പാചക വാതക വില വർധിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇന്ധനവില ഉയർന്നതാണ് ഇന്ത്യയിലും വിയ ഉയരാൻ കാരണമെന്ന് എണ്ണക്കമ്പനികൾ പറയുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 114 രൂപ ഗാർഹിക സിലിണ്ടറിന് വില കുറച്ചിരുന്നു. മേയ് മാസമാദ്യം 162.50 പൈസയും കുറച്ചിരുന്നു.
Read Also: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു
അതേസമയം, പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയിലൂടെയുള്ള സൗജന്യ സിലിണ്ടറുകള്‍ക്ക് വില വര്‍ധന ബാധകമല്ല. പുതിയ വില വർധന പ്രധാനമന്ത്രി ഉജ്ജ്വല (പിഎംയുവൈ) ഗുണഭോക്താക്കളെയും ബാധിക്കില്ല. കാരണം അവ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജനയിൽ ഉൾപ്പെടുന്നു. കോവിഡ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുളള 83 ദശലക്ഷം കുടുംബങ്ങൾക്ക് ഉജ്ജ്വ പദ്ധതി പ്രകാരം മൂന്നു മാസത്തേക്കാണ് സൗജന്യ പാചകവാതക സിലിണ്ടറുകൾ നൽകുക.