/indian-express-malayalam/media/media_files/uploads/2017/05/gas-cylinder.jpg)
ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിണ്ടറുകളുടെ പുതിയ വില.
വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂടി. സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1,319 രൂപയായി. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വന്നു.
കഴിഞ്ഞ ആഴ്ചയും പാചക വാതകത്തിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ 100 രൂപയാണ് പാചക വാതകത്തിന് ഡിസംബറില്‍ മാത്രം കൂടിയത്.
നവംബറില്‍ 1,241 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില. അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡിസംബർ രണ്ടിന് പാചക വാതക വില വര്‍ധിപ്പിച്ചത്. നേരത്തേ ജൂലൈയിലാണ് പാചക വാതക സിലിണ്ടറിന്റെ വില അവസാനമായി വർധിപ്പിച്ചത്. എണ്ണ വിപണന കമ്പനികൾ വാണിജ്യ വാതകത്തിന്റെ നിരക്ക് വർദ്ധിപ്പിച്ചതാണ് വിലവർധനവിന് കാരണമെന്നാണ് റിപ്പോർട്ട്.
പാചക വാതകത്തിന് പുറമെ പെട്രോള്‍ ഡീസല്‍ വിലയിലും വന്‍ വര്‍ധനയാണ് കഴിഞ്ഞ ആഴ്ചകളില്‍ രേഖപ്പെടുത്തിയത്. ബീഹാര്‍ തെരഞ്ഞടുപ്പിന് പിന്നാലെ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കുകയാണെന്ന് കാണിച്ച് നിരവധി പ്രതിഷേധങ്ങളും നടന്നിരുന്നു.
പാചകവാതക വിലവര്‍ദ്ധനവിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുന്നതിന് പിന്നാലെയാണ് വീണ്ടും വിലവര്‍ധവ് ഉണ്ടായിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.