പാചക വാതക വില സിലിണ്ടറിന് 76 രൂപ കൂട്ടി

എല്ലാ മാസവും ആദ്യ ദിവസം എൽ‌പി‌ജി വില പരിഷ്കരിക്കുന്നതിനാൽ ഇന്ന് മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വരും

gas cylinder, gas price hike
A worker unloads liquefied petroleum gas (LPG) cooking cylinders from a supply truck outside a distribution centre in the western Indian city of Ahmedabad February 19, 2015. India may slash its food and fuel subsidy bill by about $8 billion in next week's budget, two sources said, but despite the impressive headline, the cut is not as radical as free market champions had hoped for in Prime Minister Narendra Modi's first full budget. REUTERS/Amit Dave (INDIA – Tags: BUSINESS ENERGY POLITICS) – RTR4QDPH

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം മാസവും പാചക വാതകത്തിന് വിലകൂട്ടി. സിലിണ്ടറിന് 76 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം സബ്സിഡിയില്ലാത്ത 14.2 കിലോഗ്രാം ഭാരമുള്ള സിലിണ്ടറുകൾക്ക് ഡൽഹിയിൽ 681.50 രൂപയും കൊൽക്കത്തയിൽ 706 രൂപയും മുംബൈയിൽ 651 രൂപയും ചെന്നൈയിൽ 696 രൂപയുമാണ് വില.

എല്ലാ മാസവും ആദ്യ ദിവസം എൽ‌പി‌ജി വില പരിഷ്കരിക്കുന്നതിനാൽ ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. നേരത്തെ ഒക്ടോബറിൽ എൽപിജി വില 15 രൂപ ഉയർത്തിയിരുന്നു. സെപ്റ്റംബറിലും സമാനമായ രീതിയിൽ 15.50 രൂപ വർധിപ്പിച്ചിരുന്നു. എന്നാൽ ഈ മാസം കുത്തനെ ഉയർത്തുകയാണ് ചെയ്തത്.

കഴിഞ്ഞ നവംബറിൽ ഡൽഹിയിൽ സിലിണ്ടറിന്റെ റീട്ടെയിൽ വില 939 രൂപയായിരുന്നു. ഈ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വില ഇപ്പോൾ ഒരു സിലിണ്ടറിന് 250 രൂപയിൽ താഴെയാണ്.

സബ്‌സിഡി നിരക്കിലുള്ള സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ചിട്ടില്ല. വര്‍ധിപ്പിച്ച വില നില്‍കേണ്ടിവരുമെങ്കിലും സബ്‌സിഡിതുക ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തും. ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ അനുവദിച്ചിട്ടുള്ള 12 സിലിണ്ടറില്‍ കൂടുതല്‍ വാങ്ങിയാല്‍ സബ്‌സിഡിക്ക് പുറത്തുള്ള വര്‍ധിപ്പിച്ച വില നല്‍കേണ്ടിവരും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lpg cylinder price hiked for third month today

Next Story
വിസ, റജിസ്‌ട്രേഷന്‍ വേണ്ട; കര്‍താപുര്‍ തീര്‍ത്ഥാടകര്‍ക്ക് ഇളവുകളുമായി പാക്കിസ്താന്‍Imran Khan, ഇമ്രാന്‍ ഖാന്‍, Imran Khan on Kartarpur Corridor, ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം, Kartarpur Corridor, കര്‍താപുര്‍ ഇടനാഴി, Indian pilgrims, ഇന്ത്യന്‍ തീര്‍ത്ഥാടകര്‍,Kartarpur Corridor opening, Kartarpur Corridor inauguration, കര്‍താപുര്‍ ഇടനാഴി ഉദ്ഘാടനം, Kartarpur Corridor fee, കര്‍താപുര്‍ ഇടനാഴി ഫീസ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express