ഗാർഹിക ഉപഭോക്താക്കൾക്ക് ഇരുട്ടടി; പാചക വാതക വില 94 രൂപ വർധിപ്പിച്ചു

അടുത്ത വർഷം ഗാർഹികാവശ്യത്തിനുള്ള പാചക വാതകത്തിന്റെ സബ്സിഡി ഒഴിവാക്കാനാണ് കേന്ദ്ര-സർക്കാരിന്റെ ആലോചന

ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക ഉപഭോക്താക്കളെ വീണ്ടും വലച്ച് പാചക വാതക വില വർധിപ്പിച്ചു. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന് 94 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്റെ വില 729 രൂപയായി.

എല്ലാ മാസവും പാചക വാതക വില പുതുക്കി നിശ്ചയിക്കാനുള്ള തീരുമാനം നേരത്തേ തന്നെ നിലവിൽ ഉണ്ട്. ഇത് പ്രകാരമാണ് ഇത്തവണ വില നിശ്ചയിച്ചിരിക്കുന്നത്.

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 146 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ വില 1289 രൂപയായി. 19 കിലോഗ്രാം ഭാരമുള്ള സിലിണ്ടറാണ് വാണിജ്യാവശ്യത്തിനായി വിതരണം ചെയ്യുന്നത്.

ഇപ്പോൾ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറുകൾക്ക് സബ്സിഡി ലഭിക്കുന്നുണ്ട്. ഇത് അടുത്ത വർഷം മുതൽ പൂർണമായും നിർത്താനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായാണ് വില വർധിപ്പിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തൽ.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lpg cylinder price hike 94 rupees

Next Story
ശവക്കുഴിയിലിറങ്ങിയ പ്രതിഷേധം ഫലം കണ്ടു; രാജസ്ഥാനിൽ വീണ്ടും ഐതിഹാസിക കർഷക മുന്നേറ്റംഭൂമി ഏറ്റെടുക്കലിനെതിരായി ഉടലും ജീവനും നല്‍കി രാജസ്ഥാനിലെ നിന്ദര്‍ കര്‍ഷകര്‍ ഒരു മാസമായി നടത്തിവന്ന സമരത്തിന് ഐതിഹാസിക വിജയം. പ്രദേശത്തിന്റെ റീസര്‍വെ വേണമെന്നത് അടക്കമുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. രാജസ്ഥാന്‍ നഗര വികസന മന്ത്രി ശ്രീചന്ദ് കൃപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കൊടുവിലായിരുന്നു തീരുമാനം. 2010 മുതല്‍ അസ്വസ്ഥതകള്‍ക്ക് നടുവിലായിരുന്നു നിന്ദര്‍ ഗ്രാമം. 1350 ഭിഗ ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന നന്ദിര്‍ ഗ്രാമത്തില്‍ ജയ്പൂര്‍ വികസന അതോറിട്ടി പാര്‍പ്പിട പദ്ധതിയുമായി എത്തിയതോടെയായിരുന്നു തുടക്കം. ആദ്യം വാഗ്ദാനങ്ങള്‍ നല്‍കി ഭൂമി സര്‍പ്പിക്കാനും പിന്നീട് നിര്ബന്ധിതമായി ഭൂമി ഒഴിപ്പിക്കാനും വികസന അതോറിട്ടി ഒരുങ്ങിയതോടെയാണ് കര്‍ഷകര്‍ സമരം ശക്തമാക്കിയത്. സമരത്തെ കണ്ടില്ലെന്ന് നടിച്ച ബി.ജെ.പി സര്‍ക്കാരിന് മുന്നില്‍ അവര്‍ കുഴികളിലിറങ്ങിപ്രതിഷേധിച്ചു. നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക, അര്‍ഹമായ നഷ്ടപരിഹാരം, റീ സര്‍വെ തുടങ്ങിയവയായിരുന്നു കര്‍ഷകരുടെ ആവശ്യങ്ങള്‍. ഗ്രാമത്തില്‍ വികസന അതോറിട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോളായിരുന്നു ഒക്ടോബര്‍ രണ്ട് മുതല്‍ കര്‍ഷകര്‍ ശവക്കുഴി സമരം ആരംഭിച്ചത്. ദീപാവലി ഉള്‍പ്പടെ കഴിഞ്ഞ ഒരു മാസത്തിനകം കടന്നുപോയ ഉത്സവങ്ങള്‍ക്കും ആചാരനുഷ്ഠാനങ്ങള്‍ക്കുമെല്ലാം കുഴികളില്‍ തന്നെയായിരുന്നു കര്‍ഷകര്‍.
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express