ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും കുറഞ്ഞു. തുടർച്ചയായ മൂന്നാം മാസമാണ് പാചകവാതക വില കുറഞ്ഞത്. ഏറ്റവും പുതിയ നിരക്ക് അനുസരിച്ച് രാജ്യത്ത് പാചകവാതക വില 160 രൂപ കുറഞ്ഞു. ന്യൂഡൽഹിയിൽ പാചകവാതകത്തിന് 162.50 രൂപ കുറഞ്ഞു.
Read Also: തകർന്നടിഞ്ഞ് വാഹന വിപണിയും; ഏപ്രിൽ മാസത്തിൽ ഒരൊറ്റ വാഹനം പോലും വിറ്റിട്ടില്ലെന്ന് മാരുതി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പാചകവാതകത്തിനു വില കുറഞ്ഞിട്ടുണ്ട്. ലോക്ക്ഡൗണ്‍ ആയതിനാലാണ് പാചകവാതക വില കുറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിൽ 14.2 കിലോ നോൺ-സബ്സിഡറി എൽപിജി സിലിണ്ടറിന് ഇന്നത്തെ വില 581 രൂപ 50 പൈസയാണ്. നേരത്തെ ഇത് 744 ആയിരുന്നു. മുംബൈയിൽ എൽപിജി സിലിണ്ടറിന് ഇന്നുമുതൽ 579 രൂപയാണ് വില. നേരത്തെ ഇത് 714.50 രൂപ ആയിരുന്നു.
Read Also: ഋഷി കപൂറിന് വിട നൽകി ബോളിവുഡ്; ചിത്രങ്ങൾ
എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറിന്റെ വില പുതുക്കുക. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ പാചകവാതക വില ഉയരുകയായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന് മാസമായി വില കുറയുകയാണ്. അതേസമയം, രാജ്യത്ത് എൽപിജി സിലിണ്ടർ ക്ഷാമം ഇല്ലെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.