കോര്‍ബ: കാമുകിയെ കൂട്ടബലാത്സംഗം ചെയ്യുന്നത് തടയാൻ സാധിക്കാതിരുന്നതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. യുവാവിന്റെ മരണശേഷം പെൺകുട്ടിയാണ് സംഭവം വെളിപ്പെടുത്തിയത്. ഛത്തീസ്‌ഗഡിലെ കോർബ ജില്ലയിലാണ് സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സവൻ സായ് എന്ന 23 കാരനാണ് ആത്മഹത്യ ചെയ്തത്. സെപ്റ്റംബർ ഒന്നിനാണ് ഇദ്ദേഹത്തിന്റെ കാമുകിയായ പെൺകുട്ടിയെ ഗ്രാമവാസികളായ മറ്റ് രണ്ട് യുവാക്കൾ ബലാത്സംഗം ചെയ്തത്. സവൻ സായിയെ മർദ്ദിക്കുകയും കാഴ്ചക്കാരനാക്കി നിർത്തുകയും ചെയ്തു. പിന്നീട് തങ്ങൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കാര്യം യുവാക്കൾ ഗ്രാമത്തിൽ തന്നെയുളള ചിലരോട് പറയുകയും ചെയ്തു.  പെൺകുട്ടി പഠിക്കുന്ന സ്‌കൂളിന് സമീപം സാവനും പെൺകുട്ടിയും സംസാരിച്ച് നിന്നപ്പോഴാണ് പ്രതികൾ ഇവരെ ആക്രമിച്ചത്.

മാനസികമായി തകർന്ന സവൻ സായ് ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്തത്. വീട്ടിനകത്തെ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടി സംഭവം വെളിപ്പെടുത്തിയതോടെ ഈശ്വർദാസ് (22), ഖെം കൻവാർ (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഇരുവർക്കും എതിരെ കൂട്ടബലാത്സംഗം, മർദ്ദനം, ആത്മഹത്യപ്രേരണ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ