യുപിയിൽ നിയമവിരുദ്ധ മതപരിവർത്തനങ്ങൾക്കെതിരായ ഓർഡിനൻസിന് സർക്കാരിന്റെ അംഗീകാരം

10 വർഷം വരെ തടവും 50,000 രൂപ പിഴയും ശിക്ഷയ്ക്കും നിയമം വ്യവസ്ഥ ചെയ്യുന്നു

Yogi Aadithyanath

സംസ്ഥാനത്ത് നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾ തടയാനുള്ള നിയമത്തിന്റെ കരടിന് ഉത്തർപ്രദേശ് സർക്കാർ ചൊവ്വാഴ്ച അംഗീകാരം നൽകി. “ലവ് ജിഹാദ്” തടയാനുള്ള നിയമം എന്ന് ഈ നിയമത്തെക്കുറിച്ച് ബിജെപി നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു.

നിർബന്ധിത മതപരിവർത്തനത്തിന് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും 15,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്ന തരത്തിലുള്ളതാണ് നിയമനിർമാണം. എസ്‌സി / എസ്‌സി സമുദായത്തിലുള്ള പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനമാണ് നടന്നിട്ടുള്ളതെങ്കിൽ മൂന്ന് മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയുമാവും ശിക്ഷ.

Read More: ബിജെപി കുടുംബങ്ങളിലെ മിശ്രവിവാഹം ‘ലൗ ജിഹാദി’ന്റെ പരിധിയില്‍ വരുമോയെന്ന് ഭൂപേഷ് ബാഗേല്‍

“നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ, ഓർഡിനൻസിൽ മൂന്ന് വർഷം മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. മറ്റേതെങ്കിലും മതത്തിലേക്ക് പരിവർത്തനം ചെയ്ത ശേഷം ഒരാൾക്ക് വിവാഹം നടത്താൻ താൽപ്പര്യമുണ്ടെങ്കിൽ, വിവാഹത്തിന് രണ്ട് മാസം മുമ്പ് അവർ ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്,” സംസ്ഥാന കാബിനറ്റ് മന്ത്രി സിദ്ധാർത്ഥ് നാഥ് സിംഗ് പറഞ്ഞു.

ലഖ്‌നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഓർഡിനൻസിന് അനുമതി നൽകിയത്.

Read More: ‘ഗോ ബാക്ക് അമിത് ഷാ’; കേന്ദ്രമന്ത്രിക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞ് പ്രതിഷേധം, ഒരാൾ അറസ്റ്റിൽ

മധ്യപ്രദേശിനും ഹരിയാനയ്ക്കും ശേഷം “ലവ് ജിഹാദ്” തടയുന്നതിനായ ഒരു നിയമനിർമ്മാണം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച മൂന്നാമത്തെ സംസ്ഥാനമാണ് യുപി.

“ഉത്തർപ്രദേശ് മതസ്വാതന്ത്ര്യ നിയമം, 2019” എന്ന കരട് സഹിതം സംസ്ഥാന നിയമ കമ്മീഷൻ കഴിഞ്ഞ വർഷം ആദിത്യനാഥിന് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമാണ് ഈ നീക്കം. “വിവാഹം എന്ന ഏക ഉദ്ദേശ്യത്തിനായി നടത്തിയ പരിവർത്തനം അസാധുവായി പ്രഖ്യാപിക്കും,” എന്ന് കരടിൽ പറഞ്ഞിരുന്നു.

“ലവ് ജിഹാദ്” നടത്തുന്നവർ ഒന്നുകിൽ തങ്ങളുടെ വഴികൾ ശരിയാക്കണം അല്ലെങ്കിൽ അവസാന യാത്രയ്ക്ക് തയ്യാറാകണമെന്ന് ആദിത്യനാഥ് അടുത്തിടെ ജൗൻപൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ പറഞ്ഞിരുന്നു.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ദേശീയ നിർവാഹക സമിതി യോഗം പ്രയാഗ്‌‌രാജിൽ‌‌‌ അവസാനിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.

കിഴക്കൻ ഉത്തർപ്രദേശ് മേഖലയിലെ യോഗത്തിൽ ആദിത്യനാഥും സർസംഗലക് മോഹൻ ഭഗവത്, സർകാര്യവാഹക് സുരേഷ് “ഭയ്യാജി” ജോഷി എന്നിവരും പങ്കെടുത്തു. രാമക്ഷേത്ര നിർമാണത്തിനുള്ള പൊതു സംഭാവനകളും “ലവ് ജിഹാദ്” വിഷയവും യോഗത്തിൽ ചർച്ചയായിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതിയുടെ ഒരു പരാമർശം പുറത്തുവന്ന് ഒരു ദിവസത്തിന് ശേഷമാണ് യുപി സർക്കാർ ഓർഡിനൻസിന് അംഗീകാരം നൽകുന്നത്.

ഒരു മുസ്ലീം പുരുഷൻ ഒരു ഹിന്ദു സ്ത്രീയെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിച്ചുവെന്ന ആരോപണം ഉന്നയിച്ചുള്ള എഫ്‌ഐആർ റദ്ദാക്കുന്നതിനിടെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമർശം. “രണ്ട് മുതിർന്നവർക്ക് പങ്കാളിയെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുണ്ട്” എന്നും അത് അവരുടെ അവകാശമാണെന്നും കോടതി പറഞ്ഞിരുന്നു. അവർ ആരൊടൊപ്പമാണ് ജീവിക്കാൻ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ കാര്യമാണിതെന്നും കോടതി പറഞ്ഞിരുന്നു. “വിവാഹത്തിനുവേണ്ടി മാത്രമുള്ള മത പരിവർത്തനം സ്വീകാര്യമല്ല” എന്നത് “നല്ല നിയമം” അല്ല എന്ന് നിരീക്ഷിച്ചുകൊണ്ടുള്ള, മിശ്ര വിവാഹവുമായി ബന്ധപ്പെട്ട രണ്ട് മുൻ കേസുകളും കോടതി പരാമർശിച്ചിരുന്നു.

Read More: നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുളള ബിഎസ്എഫ് ജവാന്റെ ഹര്‍ജി തളളി

അതേസമയം, പ്രതിപക്ഷ കക്ഷികൾ ഭരണം നടത്തുന്ന അഞ്ച് സംസ്ഥാനങ്ങൾ മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഹരിയാന എന്നിവയുടെ പ്രഖ്യാപനങ്ങളെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും രാജ്യത്ത് വർഗീയ ഭിന്നത സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും വിമർശിച്ചിട്ടുണ്ട്.

യുപി, മധ്യപ്രദേശ്, ഹരിയാന സർക്കാരുകളുടെ നീക്കത്തെ വിമർശിച്ചത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലായിരുന്നു. “രാഷ്ട്രത്തെ ഭിന്നിപ്പിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബിജെപി തയ്യാറാക്കിയ പദമാണ് ലവ് ജിഹാദ്,” എന്ന് ഗെഹ്ലോട്ട് പറഞ്ഞു. “വിവാഹം വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ കാര്യമാണ് (അത്) തടയാൻ ഒരു നിയമം കൊണ്ടുവരുന്നത് പൂർണ്ണമായും ഭരണഘടനാ വിരുദ്ധമാണ്, അത് ഒരു കോടതിയിലും നിൽക്കില്ല…” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Love jihad law yogi adityanath

Next Story
നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുളള ബിഎസ്എഫ് ജവാന്റെ ഹര്‍ജി തളളിtej bahadur, tej bahadur yadav, pm modi, tej bahadur election nomination, varanasi, lok sabha election, indian express news
The moderation of comments is automated and not cleared manually by malayalam.indianexpress.com