scorecardresearch

US Airport Crash: അമേരിക്കയിലെ കാർഗോ വിമാനാപകടം; മരണസംഖ്യ ഏഴായി, നടുക്കുന്ന വീഡിയോ

അപകടത്തിൽ 11 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് കെന്റക്കി ഗവർണർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

അപകടത്തിൽ 11 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് കെന്റക്കി ഗവർണർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

author-image
WebDesk
New Update
US flight Crash

US Louisville Airport Crash Upates

US Louisville Airport Crash Upates: ന്യൂയോർക്ക: അമേരിക്കയിലെ ലൂയിസ്വില്ലെയിൽ കാർഗോ വിമാനം കത്തിയമർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ ഏഴായി. പ്രാദേശിക സമയം വൈകുന്നേരം 5.15ന് ആണ് വിമാനം മുഹമ്മദ് അലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ടേക്ക് ഓഫിനിടെ പൊടുന്നനെ തീപിടിക്കുകയായിരുന്നു. അപകടത്തിൽ 11 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് കെന്റക്കി ഗവർണർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

Also Read:ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പ്; സൊഹ്‌റാൻ മംദാനിയ്ക്ക് ചരിത്ര വിജയം, ട്രംപിന് തിരിച്ചടി

യുപിഎസ് കാർഗോ മക്‌ഡൊണൽ ഡഗ്ലസ് എംഡി 11 വിമാനം ടേക്ക് ഓഫിന് പിന്നാലെ തകർന്നതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും (എഫ്എഎ) സ്ഥിരീകരിച്ചു. കാർഗോ വിമാനം ഫ്‌ലൈറ്റ് നമ്പർ 2976 ഹോണോലുലുവിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം. പ്രാഥമിക വിവരങ്ങളാണ് പങ്കുവയ്ക്കുന്നതെന്നും വരും മണിക്കൂറുകളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ പ്രസ്താവനയിലൂടെ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് പുറത്തുവരുന്നത്.

Also Read:ലോകത്തെ ക്രൈസ്തവരെ സംരക്ഷിക്കാൻ ഞങ്ങൾ തയ്യാറെന്ന് ട്രംപ്; പരാമർശം നൈജീരിയയിലെ സംഘഷങ്ങളുടെ പശ്ചാത്തലത്തിൽ

Advertisment

സംഭവത്തിൽ യുഎസ് ഗതാഗത സെക്രട്ടറി ഷോൺ ഡഫി ദുഖം രേഖപ്പെടുത്തി. കെന്റക്കിയിൽ നിന്ന് പുറത്തുവരുന്ന ഹൃദയഭേദകമായ ചിത്രങ്ങൾ എന്ന കുറിപ്പോടെ അപകടത്തിന്റെ ചിത്രങ്ങൾ വീഡിയോയും അദ്ദേഹം പുറത്ത് വിട്ടു.

Also Read:ആണവ പരീക്ഷണങ്ങൾ വീണ്ടും തുടങ്ങാൻ അമേരിക്ക; പ്രതിരോധ വകുപ്പിന് നിർദേശം നൽകി ട്രംപ്

എഫ്എഎയിലെയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെയും (എൻടിഎസ്ബി) ഉദ്യോഗസ്ഥരെയാണ് അന്വേഷണത്തിനായി അപകടസ്ഥലത്തേക്ക് അയച്ചിട്ടുള്ളത്. എൻടിഎസ്ബിയെ അന്വേഷണത്തിന് നേതൃത്വം നൽകാൻ വിന്യസിച്ചിട്ടുണ്ടെന്നും യുഎസ് ഗതാഗത സെക്രട്ടറി കൂട്ടിച്ചേർത്തു.

നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡാകും അന്വേഷണത്തിന് നേതൃത്വം നൽകുക. അതേസമയം അപകടം നടന്നതായി യുപിഎസ് എയർലൈൻസും സ്ഥിരീകരിച്ചു. തങ്ങളുടെ വിമാനങ്ങളിലൊന്ന് അപകടത്തിൽപ്പെട്ടിരിക്കുന്നു. വിശദ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും എക്സിലൂടെ വിമാന കമ്പനി അറിയിച്ചു. 1991-ൽ നിർമ്മിച്ച മക്‌ഡൊണൽ ഡഗ്ലസ് എംഡി-11 വിമാനമാണ് തകർന്നത്.

Read More:പാരിസിലെ ലൂവ്ര് മ്യൂസിയത്തിലെ മോഷണം; മുഖ്യ സൂത്രധാരൻ ഉൾപ്പടെ അഞ്ച് പേർ പിടിയിൽ

Plane Crash Us

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: