വാഷിങ്ടൺ: ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-1 ഇപ്പോഴും ചന്ദ്രനെ ചുറ്റുന്നതായി നാസയുടെ കണ്ടെത്തൽ. പുതിയ ടെക്നോളജിക്കൽ ആപ്ലിക്കേഷനായ ഇന്റർപ്ലാനിറ്ററി റഡാർ മുഖേന നാസ ശസ്ത്രജ്ഞരാണ് ഇക്കാര്യം കണ്ടെത്തിയത്. ചന്ദ്രോപരിതലത്തിന് 200 കിലോമീറ്റർ മുകളിലായി പേടകം ചന്ദ്രനെ ചുറ്റുവെന്നാണ് നാസ കണ്ടെത്തിയിട്ടുളളത്.

ചന്ദ്രയാനു പുറമേ നാസയുടെ തന്നെ ലൂണാർ റിക്കോനൈസൻസ് ഓർബിറ്ററും (എൽആർഒ) ഇന്റർപ്ലാനിറ്ററി റഡാർ ഉപയോഗിച്ച് കണ്ടെത്തിയിട്ടുണ്ട്. എൽആർഒയെ കണ്ടെത്തുക എളുപ്പമായിരുന്നു. എന്നാൽ ചന്ദ്രയാനെ കണ്ടെത്താൻ ബുദ്ധിമുട്ടി. 2009 ഓഗസ്റ്റിൽ പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നതാണ് ഇതിനു കാരണമെന്നും നാസ റഡാർ ശാസ്ത്രജ്ഞൻ മറീന ബ്രോസോവിക് പറഞ്ഞു.

2008 ഒക്ടോബർ 22 നാണ് ഐഎസ്ആർഒ ചന്ദ്രയാൻ-1 വിക്ഷേപിക്കുന്നത്. ഒരു വർഷത്തിനുശേഷം 2009 ഓഗസ്റ്റ് ഒന്നിനു പേടകവുമായുളള ബന്ധം നഷ്ടമായി. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ചാന്ദ്രദൗത്യങ്ങളിൽ ഒന്നായാണ് ചന്ദ്രയാൻ-1 വിലയിരുത്തപ്പെടുന്നത്. ചന്ദ്രയാന്‍ രണ്ട് ( Chandrayaan 2) ദൗത്യത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇന്ത്യ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook