കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചലസില്‍ വെടിവയ്പ്പിനെ തുടര്‍ന്ന് മൂന്നു പേര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.സര്‍ജന്റ് ലോസ് ഏഞ്ചല്‍സിലെ ഉയര്‍ന്ന പ്രദേശമായ ബെവര്‍ലി ക്രെസ്റ്റില്‍ പുലര്‍ച്ചെ 2:30 ന് ശേഷമാണ് വെടിവയ്പ്പ് നടന്നതെന്ന് ലോസ് ഏഞ്ചല്‍സ് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമിയെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല.
വെടിയേറ്റ ഏഴ് പേരില്‍ നാല് പേര്‍ പുറത്ത് നില്‍ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂവരും കൊല്ലപ്പെട്ടു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇവരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. വെടിവയ്പ്പിലേക്ക് നയിച്ച കാരണം എന്താണെന്നോ എവിടെ നിന്നാണെന്നോ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ലോസ് ഏഞ്ചല്‍സിലെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ മാസം കാലിഫോര്‍ണിയയില്‍ നടക്കുന്ന നാലാമത്തെ കൂട്ട വെടിവയ്പ്പാണിത്.
ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് അനുസരിച്ച്, തുടര്‍ച്ചയായി മൂന്നാം വര്‍ഷവും, 2022-ല്‍ യു.എസ് 600-ലധികം കൂട്ട വെടിവയ്പുകളുണ്ടായി. ആക്രമണങ്ങളില്‍ കുറഞ്ഞത് നാല് പേര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായും റിപോര്‍ട്ട് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി മൊണ്ടേരി പാര്‍ക്കിലെ ഡാന്‍സ് ക്ലബ്ബില്‍ ഉണ്ടായ വെടിവയ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.അക്രമി ഹ്യു കാന്‍ ട്രാന്‍ (72) സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നു. ചൈനീസ് ചാന്ദ്ര നവവത്സര ആഘോഷത്തിനിടെയായിരുന്നു വെടിവയ്പ്.