ന്യൂഡല്‍ഹി: ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം കളിച്ചാല്‍ ബിജെപിയെ ദൈവം ശിക്ഷിക്കുമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ഉത്തര്‍പ്രദേശ് സര്‍ക്കാരും യോഗി ആദിത്യനാഥും മതത്തിന്റെ പേരില്‍ നാടകം കളിക്കുകയാണെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു.

എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രാര്‍ത്ഥിക്കാനും ആഗ്രഹമുണ്ട്. പക്ഷെ ബിജെപി നേതാക്കള്‍, പ്രത്യേകിച്ച് യോഗി ആദിത്യനാഥ് രാഷ്ട്രീയ നാടകം കളിക്കുകയാണ്. മതത്തിന്റെ പേരിലുള്ള ഈ കളി ജനങ്ങള്‍ തിരിച്ചറിയുമെന്നും ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടു. ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയ നാടകം കളിക്കുകയാണ് യോഗി ആദ്ിത്യനാഥ്. ഇങ്ങനെ ചെയ്താന്‍ ദൈവം ശിക്ഷിക്കുമെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കി.

നോട്ടുനിരോധനം കൊണ്ട് ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. പാവപ്പെട്ട ജനങ്ങള്‍ നിലനിൽപ്പിനായി പാടുപെടുകയാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ദൈവം ബിജെപിയെയും ആര്‍എസ്എസിനെയും നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പുറമെ രാമപ്രതിമ, രാമായണ മ്യൂസിയം തുടങ്ങിയവ നിര്‍മിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. ദീപാവലി ആഘോഷവേളയില്‍ അയോധ്യയില്‍ വലിയ ആഘോഷപരിപാടികളും സര്‍ക്കാര്‍ സംഘടിപ്പിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ