/indian-express-malayalam/media/media_files/uploads/2017/02/ramdev-m1.jpg)
അഹമ്മദാബാദ്: ശ്രീരാമന്‍ ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീങ്ങളുടേയും പൂര്‍വ്വികനാണെന്ന് ബാബ രാംദേവ്. രാമക്ഷേത്ര നിര്‍മ്മാണാണവുമായി ബന്ധപ്പെടുത്തിയാണ് ര്രാംദേവിന്റെ പ്രസ്താവന.
'രാമക്ഷേത്രം എന്തായാലും നിര്‍മ്മിക്കണം. അയോധ്യയിലല്ലെങ്കില്‍ പിന്നെ മക്കയിലോ മദീനയിലോ വത്തിക്കാനിലോ ആണോ ക്ഷേത്രം നിര്‍മ്മിക്കേണ്ടത്? ശ്രീരാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നതില്‍ തര്‍ക്കമില്ല. ഹിന്ദുക്കളുടെ മാത്രമല്ല മുസ്ലീങ്ങളുടെ കൂടി പൂര്‍വ്വികനാണ് അദ്ദേഹം. ഇതൊരു രാഷ്ട്രീയ പ്രശ്‌നമോ വോട്ട് ബാങ്ക് പ്രശ്‌നമോ അല്ല,' രാംദേവ് പറഞ്ഞു.
രാമക്ഷേത്രനിര്‍മ്മാണത്തിനായി ഹിന്ദുക്കള്‍ അയോദ്ധ്യയിലേക്ക് മാര്‍ച്ച് ചെയ്താല്‍ രാജ്യത്തുടനീളം 'ക്രമസമാധാനം' ഉണ്ടാകുമെന്ന് ഫെബ്രുവരി രണ്ടിന് രാംദേവ് പറഞ്ഞിരുന്നു.
'ഞങ്ങള്‍ ഭരണഘടനയെ ബഹുമാനിക്കുന്നു. ഒന്നുകില്‍ പാര്‍ലമെന്റ് ഒരു വഴി കണ്ടെത്തണം, അല്ലെങ്കില്‍ സുപ്രീംകോടതി കണ്ടെത്തണം. അയോദ്ധ്യ ലക്ഷ്യം വച്ച് മാര്‍ച്ച് ചെയയ്ുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ഒരുമിച്ച് നീങ്ങാനും രാമക്ഷേത്രം നിര്‍മ്മിക്കാനും സാധിക്കും. എന്നാല്‍ അങ്ങനെ ചെയ്താല്‍ രാജ്യത്തുടനീളം ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട്,' എന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍.
കഴിഞ്ഞ എട്ടു വര്‍ഷമായി രാമ ജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്ക കേസ് സുപ്രീം കോടതിയില്‍ നടക്കുകയാണ്. വളരെ കാലമായി കേസിലെ കക്ഷികളും വിവിധ വലതുപക്ഷ സംഘടനകളും കേസില്‍ പെട്ടന്നുള്ള വിചാരണയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്തിടെ, സംഘര്‍ഷത്തിലല്ലാത്ത 67 ഏക്കര്‍ ഭൂമി ക്ഷേത്രം നിര്‍മ്മിക്കാന്‍ വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.