രാജസ്ഥാൻ : കുറഞ്ഞത് 129 എൻജിനിയർമാർ, 23 അഭിഭാഷകർ, ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ്, 393 ബിരുദാനന്തര ബിരുദധാരികൾ, – രാജസ്ഥാൻ സെക്രട്ടേറിയേറ്റിലെ പ്യൂൺ തസ്തികയിലേക്ക് അഭിമുഖത്തിനെത്തിയ അഭ്യസ്ത വിദ്യരുടെ പട്ടികയാണിത് .

18 ഒഴിവുകളാണ് നികത്തപ്പെടാൻ ഉള്ളത്. ക്ലാസ് 4 ജീവനക്കാരുടേതാണ് തസ്തിക.
അപേക്ഷകർക്ക് ആവശ്യമായ യോഗ്യത 5 ആം ക്‌ളാസ്.

അഭിമുഖത്തിനെത്തിയത് 12453 പേരായിരുന്നു. 18 പേർ തിരഞ്ഞെടുക്കപ്പെട്ടു. ഇതിൽ ഒരു ബി ജെ പി എം എൽ എയുടെ 30 വയസ്സുള്ള മകനുമുണ്ട് . രാമകൃഷ്ണ മീണ .യോഗ്യത പത്താം ക്‌ളാസ് . തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റിൽ 12 ആം സ്ഥാനത്താണ് മീണയുടെ സ്ഥാനം. ഒരുപാട് അഭ്യസ്ത വിദ്യരുടെ മീതെ.

റിക്രൂട്ട്മെന്റ് രാജസ്ഥാനിൽ കോളിളക്കം ഉണ്ടാക്കി. സംഭവത്തെ കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ് .

രാജസ്ഥാനിലെ സർക്കാരിന്റെ നയങ്ങളാണ് യുജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാകാൻ കാരണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആരോപിച്ചു.

അതെ സമയം ജോലി ലഭിച്ച രാമകൃഷ്ണ മീണയുടെ പിതാവും എം എൽ എ യുമായ ജഗദിഷ് നാരായണ മീണ കോൺഗ്രസിന്റെ ആരോപണങ്ങൾ നിക്ഷേധിച്ചു.

“എന്രെ സ്വാധീനത്തിന്റെ പുറത്തല്ല രാമകൃഷ്ണ മീണ തിരാഞ്ഞെടുക്കപ്പെട്ടത്. അങ്ങിനെയെങ്കിൽ പ്യൂണിന്റെ ജോലിക്കു വേണ്ടി ഞാൻ സ്വാധീനം ചെലുത്താണോ”- ജഗദിഷ് മീണ ചോദിക്കുന്നു.

12453 പേരെ അഭിമുഖം നടത്തിയതിൽ 3600 പേർ ഉന്നത യോഗ്യതയുള്ളവരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ