ലണ്ടൻ: ലണ്ടനിലെ തുരങ്ക റെയില്‍പാതയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ഐ​എ​സി​ന്‍റെ വെ​റു​പ്പാ​ണ് സ്ഫോ​ട​ന​ത്തി​നു പി​ന്നി​ലെ​ന്ന് അ​മാ​ഖ് ഓ​ണ്‍​ലൈ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച കു​റി​പ്പി​ൽ സം​ഘ​ട​ന അ​വ​കാ​ശ​പ്പെ​ടു​ന്നു. സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ സ്‌റ്റേഷനിലെത്തിയ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന ബക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പ്രാദേശികമായി നിര്‍മിച്ച ബോംബാണെന്നാണ് കരുതുന്നതെന്നും പൊലീസ് വ്യക്തമാക്കി.

മാ​ർ​ച്ചി​നു​ശേ​ഷം ല​ണ്ട​നി​ലു​ണ്ടാ​യ അ​ഞ്ചാ​മ​ത്തെ ഭീ​ക​രാ​ക്ര​മ​ണ​മാ​ണി​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ്റ്റേ​ഷ​നി​ൽ വ​ള​രെ​യ​ധി​കം തി​ര​ക്കു​ള്ള സ​മ​യ​ത്താ​യി​രു​ന്നു സ്ഫോ​ട​നം. നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന ട്രെ​യി​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബ​ക്ക​റ്റ് ബോം​ബാ​ണു പൊ​ട്ടി​ത്തെ​റി​ച്ച​ത്. ടൈ​മ​ർ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു സ്ഫോ​ട​ന​മെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് കാ​രി​യ​ർ ബാ​ഗി​നു​ള്ളി​ലി​രി​ക്കു​ന്ന വെ​ള്ള ബ​ക്ക​റ്റി​ൽ തീ ​ക​ത്തു​ന്ന ചി​ത്ര​ങ്ങ​ൾ ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

2005 ജൂ​ലൈ​യി​ലെ സ്ഫോ​ട​ന പ​ര​ന്പ​ര​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ആ​ക്ര​മ​ണം. ല​ണ്ട​നി​ലെ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് അ​ന്നു ന​ട​ന്ന ചാ​വേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 52 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് മു​ത​ൽ ല​ണ്ട​ൻ തു​ട​ർ​ച്ച​യാ​യി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്നു. വെ​സ്റ്റ്മി​ൻ​സ്റ്റ​ർ പാ​ലം, മാ​ഞ്ച​സ്റ്റ​ർ അ​റീ​ന, ല​ണ്ട​ൻ ബ്രി​ഡ്ജ്, ഫി​ഷ്ബ​റി പാ​ർ​ക് മോ​സ്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മു​ന്പു ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 36 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യു​ണ്ടാ​യി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ