ലണ്ടൻ: ലണ്ടൻ ബ്രിജ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ടു കിഴക്കൻ ലണ്ടനിലെ ബാർക്കിങ്ങിൽനിന്നു 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. രണ്ടര മാസത്തിനിടെ ബ്രിട്ടനിൽ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. രാത്രി ലണ്ടൻ ബ്രിജിലൂടെ നടന്നുപോകുന്നവർക്കുനേരെ ഭീകരർ വാൻ ഓടിച്ചുകയറ്റുകയായിരുന്നു. വാൻ ഓടിച്ചുകയറ്റിയശേഷം മൂന്നു ഭീകരർ കത്തികൊണ്ടു നടത്തിയ ആക്രമണത്തിലാണ് ഏഴുപേർ കൊല്ലപ്പെട്ടത്. 48 പേർക്കു പരുക്കേറ്റു. ഇവരിൽ 21 പേരുടെ നില ഗുരുതരമാണ്. മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ പൊലീസ് മൂന്നുപേരെയും വെടിവച്ചു കൊന്നു.

കഴിഞ്ഞ മാസം 22നു മാഞ്ചസ്റ്ററിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. മാർച്ച് 22നു ബ്രിട്ടിഷ് പാർലമെന്റ് മന്ദിരത്തിനു സമീപം നടന്ന ഭീകരാക്രമണത്തിൽ നാലുപേരും മരിച്ചിരുന്നു.

Read More : കപ്പൽച്ചേതം വരാത്ത വിശ്വാസത്തിന്റെ നഗരം

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook