ലണ്ടൻ: ബ്രിട്ടിഷ് തലസ്ഥാനമായ ലണ്ടനിൽ കത്തിയാക്രമണം. ലണ്ടൻ പാലത്തിലാണ് അക്രമണകാരി നിരവധിയാൾക്കാരെ പരുക്കേൽപ്പിച്ചത്. അക്രമണകാരിയെ പൊലീസ് വെടിവച്ചതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രാദേശിക സമയം ഉച്ചയ്ക്ക് 1.58 നാണ് സംഭവം. അക്രമിയെ കീഴ്പ്പെടുത്തിയതായും നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ടെന്നും മെട്രോപൊളിറ്റൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം പൊലീസ് ഇയാളെ വെടിവച്ച് കൊലപ്പെടുത്തിയതായിട്ടാണ് ദൃക്സാക്ഷികൾ പറയുന്നത്.

ലണ്ടൻ പാലം താൽക്കാലികമായി അടച്ചിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്. അക്രമം നടന്ന പ്രദേശത്തിനു സമീപത്തുള്ള ഓഫിസുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ലണ്ടൻ ബ്രിഡ്ജിലുണ്ടായ സംഭവം പരിശോധിച്ചു വരികയാണെന്നും അടിയന്തരമായി ഇടപെട്ട പൊലീസിനും എമർ‌ജൻസി സർവീസുകൾക്കും നന്ദി അറിയിക്കുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ‌ പ്രതികരിച്ചു.

സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന സംശയവുമുണ്ട്. 2017ൽ സമാനമായ ഒരു ആക്രമണം ഐഎസ്ഐഎസ് ലണ്ടൻ പാലത്തിൽ നടത്തിയിരുന്നു. അന്ന് രണ്ടുപേർക്ക് ജീവൻ നഷ്ടമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook