scorecardresearch

ലണ്ടനില്‍ അക്രമിയെ വെടിവച്ചുകൊന്നു; തീവ്രവാദബന്ധമെന്ന് പൊലീസ്

പൊലീസ് വെടിവച്ചുവീഴ്ത്തിയതു നിരവധി പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചയാളെ

london stabbing accused shot dead, അക്രമിയെ ലണ്ടന്‍ പൊലീസ് വെടിവച്ചുകൊന്നു, london stabbing, london police, ലണ്ടന്‍ പൊലീസ്, london metropolitan Police, ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ്, Streathamn london stabbing, ie malayalam, ഐഇ മലയാളം

ലണ്ടന്‍: നിരവധി പേരെ കുത്തിപ്പരുക്കേല്‍പ്പിച്ചയാളെ ലണ്ടന്‍ പൊലീസ് വെടിവച്ചുകൊന്നു. സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതാണെന്നു മെട്രോപൊളിറ്റന്‍ പൊലീസ് അറിയിച്ചു.

സ്ട്രീതാമില്‍ പ്രാദേശികസമയം ഇന്നുച്ചയ്ക്കു രണ്ടിനുശേഷമാണു സംഭവം. നിരവധി പേര്‍ക്കു കുത്തേറ്റിട്ടുണ്ട്. തീവ്രവാദബന്ധവുമായി ബന്ധപ്പെട്ട സംഭവം അന്വേഷിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു.

”സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതാണ്,” മെട്രോപൊളിറ്റന്‍ പൊലീസ് ട്വീറ്റ് ചെയ്തു. രണ്ടുതവണ വെടിശബ്ദം കേട്ടുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞതായി ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

സംഭവസ്ഥലത്തു ഒന്നിലേറെ ആംബുലന്‍സുകളുള്ളതിന്റെയും ഹെലികോപ്റ്ററുകള്‍ വരുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍നിന്ന് വ്യക്തമാണ്. പ്രദേശത്തുനിന്നു മാറിനില്‍ക്കാന്‍ ജനങ്ങള്‍ക്കു പൊലീസ് മുന്നറിയിപ്പ് നല്‍കി.

ആക്രമണത്തിനു താന്‍ സാക്ഷിയാണെന്ന് സ്ട്രീതാം സ്വദേശിയായ പതൊന്‍പതുകാരനായ വിദ്യാര്‍ഥി ഗുല്ലഡ് ബുള്‍ഹാന്‍ ബ്രിട്ടന്‍ പ്രസ് അസോസിയേഷനോട് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: London police shoot dead man over terrorism related stabbings