ലണ്ടൻ: ലണ്ടനിലെ കാംഡൺ മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപ്പിടുത്തമുണ്ടായി ഒരു മാസം തികയും മുമ്പാണ് ഇംഗ്ലണ്ടിനെ ആശങ്കയിലാക്കി വീണ്ടും തീപിടിത്തം ഉണ്ടായത്.

ഞായറാഴ്ച്ച അർധരാത്രിയാണ് തീപിടുത്തമുണ്ടായ വിവരം പുറത്തുവന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നി ശമന സേന തീയണയ്ക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഇത് ആളിപ്പടരുകയായിരുന്നു.

പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ബഹു നില കെട്ടിടങ്ങളുടെ ഉയരത്തിലാണ് തീ ആളിപ്പടർന്നിരിക്കുന്നത്. ആയിരത്തിലധികം കടകളുള്ളതാണ് കാംഡണ്‍ മാര്‍ക്കറ്റ്. ഏറ്റവും ജനത്തിരക്കേറിയ പ്രദേശവുമാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ