ല​ണ്ട​ൻ: പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്കെതിരെ ലണ്ടനിലെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്ത്യയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് വിവാദ വജ്രവ്യാപാരിക്കെതിരായ നടപടി.

അറസ്റ്റ് ചെയ്താൽ നീരവ് മോദിയെ ഇന്ത്യക്ക് വിട്ടുകിട്ടുന്നതിനായി വിവിധ അന്വേഷണ ഏജൻസികളുടെ സംഘം ലണ്ടനിലേക്ക് പുറപ്പെട്ടു. സിബിഐ, എൻഫോഴ്സ്മെന്റ് വിഭാഗങ്ങളുടെ പ്രത്യേക സംഘമാണ് ലണ്ടനിലേക്ക് പോകുന്നത്.

പിഎൻബി വായ്പാ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട നീരവ് മോദി ലണ്ടനിൽ സ്വൈര്യവിഹാരം നടത്തുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് വ്യക്തമായതോടെയാണ് ഇന്ത്യ നയതന്ത്ര നീക്കം ശക്തമാക്കിയത്.

അ​മ്മാ​വ​നാ​യ മെ​ഹു​ൽ ചോ​ക്സി​യോ​ടൊ​പ്പം ചേ​ർ​ന്ന് 13,578 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യ ശേ​ഷ​മാ​ണു നീ​ര​വ് മോ​ദി ഇ​ന്ത്യ വി​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് നീ​ര​വ് മോ​ദി​യെ വി​ട്ടു​ന​ൽ‌​ക​ണ​മെ​ന്ന് ഇ​ന്ത്യ യു​കെ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ