ലണ്ടൻ: ലണ്ടൻ ബ്രിഡ്ജിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ബ്രിഡ്ജിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് തീവ്രവാദികൾ വാൻ ഓടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. അതിനുശേഷം അക്രമി സംഘം വാൻ ബോറോ മാർക്കറ്റിലേക്ക് ഓടിച്ചുകയറ്റി. വാനിൽ നിന്നിറങ്ങിയ മൂന്നംഗ സംഘം കത്തിയെടുത്ത് ജനങ്ങളെ ആക്രമിക്കാൻ ശ്രമിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

ഭീകരരെന്നു സംശയിക്കുന്ന മൂന്നുപേരെ ലണ്ടൻ പൊലീസ് വധിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി തെരേസ മേ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. ഭീകരാക്രമണമാണ് ഉണ്ടായതെന്നും, സ്ഥിതിഗതികൾ വിലയിരുത്തിവരികയാണെന്നും തെരേസ മേയ് അറിയിച്ചു. സംഭവം ഞെട്ടിപ്പിക്കുന്നതും ക്രൂരവുമാണെന്ന് ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ജെർമി കോർബിൻ പറഞ്ഞു.
Possible stabbing attack at #LondonBridge police telling people told to leave IMMEDIATELY @BBCBreaking pic.twitter.com/OvoFR5e5Hw
— Kaine Pieri (@PieriKaine) June 3, 2017
ആക്രമണത്തെ തുടർന്ന് ലണ്ടൻ ബ്രിഡ്ജിലുടെയുളള വാഹന ഗതാഗതം നിർത്തിവച്ചു. ലണ്ടന്‍ ബ്രിഡ്ജ് റെയില്‍വെ സ്റ്റേഷനും അടച്ചു. രണ്ടാഴ്ചയ്ക്കിടെ ബ്രിട്ടനിലുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. നേരത്തെ മാഞ്ചസ്റ്ററിൽ സംഗീതനിശയ്ക്കിടെ ഉണ്ടായ ഭീകരാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്.