ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടോം വടക്കന്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

Read Also: ഒഴുക്കിന്റെ തുടക്കം മാത്രം, വിളിച്ചാല്‍ ഇനിയും ആളുകള്‍ വരും: ശ്രീധരന്‍പിള്ള

പുല്‍വാമ ഭീകരാക്രമണത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസ് വിടുന്നതെന്ന് ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ രാജ്യത്ത് നടക്കുന്ന വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണ് നിലവിലുള്ളതെന്ന വിമര്‍ശനവും ടോം വടക്കന്‍ ഉന്നയിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന സംസ്‌കാരമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.

Read More: രാഹുൽ ഗാന്ധി പെരിയയിൽ; കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുന്നു

പുല്‍വാമ ഭീകരാക്രമണത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടാണ് ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് ടോം വടക്കന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസ് എടുത്ത നിലപാട് നിരാശജനകമാണെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചെന്നും ടോം വടക്കന്‍ പറഞ്ഞു. ബിജെപിയില്‍ സ്വീകരിച്ചതിന് മോദിക്കും അമിത് ഷായ്ക്കും ടോം വടക്കന്‍ നന്ദി പറഞ്ഞു.

 

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook