scorecardresearch

ലോക്‌പാല്‍ നിലവില്‍; രാഷ്ട്രപതി അധ്യക്ഷനേയും അംഗങ്ങളേയും നിയമിച്ചു

ലോക്പാല്‍ നിയമനം വൈകുന്നതിനെതിരെ സുപ്രീം കോടതി വിമര്‍ശനം ഉയര്‍ന്നിരുന്നു

ലോക്പാല്‍ നിയമനം വൈകുന്നതിനെതിരെ സുപ്രീം കോടതി വിമര്‍ശനം ഉയര്‍ന്നിരുന്നു

author-image
WebDesk
New Update
പിനാകി ചന്ദ്രഘോഷ്, iemalayalam, ഐ ഇ മലയാളം

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ലോക്പാല്‍ നിലവില്‍ വന്നു. അധ്യക്ഷനേയും അംഗങ്ങളേയും നിയമിച്ചത് രാഷ്ട്രപതി രാംനാഥ് കോവിന്ദാണ്. മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് പി.സി.ഘോഷാണ് അധ്യക്ഷന്‍. അദ്ദേഹത്തെ കൂടാതെ മറ്റ് എട്ട് അംഗങ്ങള്‍ കൂടിയുണ്ട്.

Advertisment

പൊതുപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ അധികാരമുള്ള സമിതിയാണ് ലോക്പാല്‍. സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കാനും അഴിമതി നിരോധന നിയമപ്രകാരം നടപടി എടുക്കാനും ലോക്പാലിന് പ്രത്യേക അധികാരമുണ്ടാകും. 2014 ജനുവരി ഒന്നിന് രാഷ്ട്രപതി ഒപ്പിട്ട ലോക്പാല്‍ ബില്‍ വിവിധ കാരണങ്ങള്‍ കൊണ്ട് വൈകുകയായിരുന്നു.

ലോക്പാല്‍ നിയമനം വൈകുന്നതിനെതിരെ സുപ്രീം കോടതി വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമായിരുന്നു അടിയന്തിര യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. പ്രധാനമന്ത്രിക്ക് പുറമെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മുതിര്‍ന്ന അഭിഭാഷകന്‍ മുഗുള്‍ റോത്തഗി എന്നിവരടങ്ങുന്ന സമിതിയാണ് ജസ്റ്റിസ് പിനാകി ചന്ദ്രഘോഷിനെ ലോക്പാല്‍ അധ്യക്ഷനായി തിരഞ്ഞെടുത്.

Read: ലോക്പാല്‍ നിലവില്‍; രാഷ്ട്രപതി അധ്യക്ഷനേയും അംഗങ്ങളേയും നിയമിച്ചു

ഘോഷിനെ കൂടാതെ മറ്റ് എട്ട് പേര്‍ കൂടിയാണ് ലോക്പാല്‍ സമിതിയില്‍ ഉള്ളത്. മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദിലീപ് ബാബാസാഹേബ് ഭോസലെ, ജസ്റ്റിസ് പ്രദീപ് കുമാര്‍ മൊഹന്തി, അഭിലാഷ കുമാരി, അജയ് കുമാര്‍ ത്രിപാഠി (നിലവിലെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്), മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദിനേഷ് കുമാര്‍ ജെയ്ന്‍, അര്‍ച്ചന രാമസുന്ദരം, മഹേന്ദര്‍ സിങ്, ഐപി ഗൗതം എന്നിവരും സമിതിയിലുണ്ട്.

Advertisment

ലോക്പാല്‍ സമിതിയിലേക്കുള്ള പ്രത്യക ക്ഷണിതാവാകാനുള്ള സര്‍ക്കാര്‍ ക്ഷണം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിരസിച്ചിരുന്നു.

Supreme Court President

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: