/indian-express-malayalam/media/media_files/uploads/2018/12/mullappally-behra.jpg)
കോഴിക്കോട്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ നരേന്ദ്ര മോദിയേയും അമിത് ഷായേയും വെള്ളപൂശാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ശ്രമിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇസ്രത്ത് ജഹാന്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയേയും അമിത് ഷായേയും രക്ഷിച്ചതിന് ബെഹ്‌റയ്ക്ക് ലഭിച്ച പ്രത്യുപകാരമാണ് ഡിജിപി പദവിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയില്‍ നടന്ന യൂത്ത് ലീഗിന്റെ റാലിയില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. അന്ന് ബെഹ്‌റ മോദിയേയും അമിത് ഷായേയും വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയെന്നും അതിന്റെ ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്ത് താന്‍ കണ്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
'അഞ്ച് വര്‍ഷക്കാലം ഞാന്‍ ആഭ്യന്തരവകുപ്പിന്റെ സഹമന്ത്രിയായിരുന്നു. ആ സന്ദര്‍ഭത്തില്‍ ഈ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഒരുപാടൊരുപാട് ഫയലുകള്‍ കാണാന്‍ എനിക്ക് സന്ദര്‍ഭമുണ്ടായിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുകൊണ്ട് അന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഒരു ഉദ്യോഗസ്ഥന്മാരിലൊരാളായിരുന്നു ബെഹ്റ. നരേന്ദ്ര മോദിയേയും അമിത് ഷായേയും വെള്ളപൂശാന്‍ വേണ്ടി അന്ന് അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞങ്ങള്‍ക്കൊക്കെ തന്നെ വിസ്മയമുളവാക്കിയ റിപ്പോര്‍ട്ടാണ്' എന്ന് മുല്ലപ്പള്ളി പറഞ്ഞു.
അതിന്റെ പ്രത്യുപകരമായിട്ടാണ് പിണറായി അധികാരമേറ്റടുത്തപ്പോള്‍ ആദ്യ ഫയലായി തന്നെ ബെഹ്‌റയെ ഡിജിപിയാക്കിയുള്ള ഉത്തരവില്‍ ഒപ്പിട്ട് വാങ്ങിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.