കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ; ബില്‍ ലോക്‌സഭ പാസാക്കി

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകള്‍ ഭേദഗതി ബില്ലിലുണ്ട്

gang rape, പീഡനം, New Delhi, ന്യൂഡല്‍ഹി, girl, പെണ്‍കുട്ടി, boys, ആണ്‍കുട്ടികള്‍, police arrested , അറസ്റ്റ്

ന്യൂഡല്‍ഹി: കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതാണ് ബില്‍. പോക്‌സോ നിയമഭേദഗതി ബില്‍ നേരത്തെ രാജ്യസഭ പാസാക്കിയതാണ്. ഭേദഗതികളോടെയുള്ള ബില്‍ ആണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവച്ചാല്‍ ബില്ലിന് അംഗീകാരം ലഭിക്കും. രാജ്യത്ത് നിയമമാകുകയും ചെയ്യും.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബിൽ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് ഉന്നാവ് കേസ് ചൂണ്ടിക്കാട്ടി സ്മൃതി ഇറാനി പറഞ്ഞു. ബിൽ ബിജെപി നേതാക്കൾക്ക് ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചകൾ അനുവദിക്കുന്നതല്ല. തെറ്റ് ചെയ്യുന്ന എല്ലാവർക്കും ബില്ലിൽ പറഞ്ഞതുപോലെ ശിക്ഷാ നടപടികൾ ബാധകമാണ് എന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞു. ഉന്നാവ് വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ചോദ്യങ്ങളുയർത്തിയിരുന്നു. അപ്പോഴാണ് സ്മൃതി ഇറാനി ബില്ലിനെ മുൻനിർത്തി മറുപടി നൽകിയത്.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് പിഴയോടൊപ്പം ചുരുങ്ങിയത് 20 വര്‍ഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കുന്ന വ്യവസ്ഥകള്‍ ഭേദഗതി ബില്ലിലുണ്ട്. കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lok sabha passes pocso amendment bill

Next Story
മാലിദ്വീപ് മുന്‍ ഉപരാഷ്ട്രപതി തൂത്തുക്കുടിയില്‍ അറസ്റ്റില്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com