/indian-express-malayalam/media/media_files/2025/12/18/parliament-session-december-2025-12-18-13-55-31.jpg)
Parliament Winter Session Updates
Parliament Winter Session: ന്യൂഡൽഹി: കടുത്ത പ്രതിപക്ഷ എതിർപ്പിനിടയിലും തൊഴിലുറപ്പ് ഭേദഗതി ബിൽ പാസാക്കി പാർലമെന്റ്. ഇനി മുതൽ വിബി ജി റാം ജി (വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ) എന്ന പേരിലാകും അറിയപ്പെടുക. തൊഴിലുറപ്പു പദ്ധതിയായ മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ലോയിമെന്റ് ഗ്യാരിന്റി ആക്ട് എന്ന പേരാണ് പുനർനാമകരണം ചെയ്യാൻ അനുമതി നേടിയത്.
പദ്ധതിയിൽ നിന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതിനെ ചൊല്ലി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. എന്നാൽ മഹാത്മാഗാന്ധിയുടെ പേര് മാറ്റുകയല്ല, പകരം പുതിയ പദ്ധതിയാണെന്ന് കേന്ദ്ര കൃഷി, ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
ഗ്രാമീണ തൊഴിൽ പദ്ധതികളുടെ ഘടനയെ സ്വാധീനിക്കുന്ന ഗ്രാമീണ തൊഴിലുറപ്പുകൾ, ഉപജീവന പദ്ധതികൾ എന്നിവ പുനർനിർമിക്കുകയാണ് ബിൽ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ കേന്ദ്ര മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കോൺഗ്രസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്ത്യയുടെ വിഭജനം അംഗീകരിച്ചപ്പോഴും, അടിയന്തരാവസ്ഥ ഏർപ്പെടുത്തിയപ്പോഴും കോൺഗ്രസ് ഗാന്ധിയൻ ആദർശങ്ങളെ കൊലപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
2009-ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തൊഴിലുറപ്പ് പദ്ധതിക്ക് മഹാത്മാഗാന്ധിയുടെ പേര് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, നിലവിലെ തൊഴിലുറപ്പ് പദ്ധതിയിൽ നിരവധി പോരായ്മകളുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read More:ഗോവ നിശാക്ലബ് ദുരന്തം: ലുത്ര സഹോദരന്മാർക്ക് ക്ലബിന്മേൽ പൂർണ നിയന്ത്രണമുണ്ടായിരുന്നുവെന്ന് പോലീസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us