/indian-express-malayalam/media/media_files/uploads/2023/08/20230803216L.jpg)
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡല്‍ഹി ബില്‍ ലോക്സഭ പാസാക്കി|ഫൊട്ടോ;എഎന്‍ഐ
ന്യൂഡല്‍ഹി:പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. ഡല്‍ഹി സര്‍വീസ് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ടെന്നും പറഞ്ഞു. ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനു പകരമാണു ബിൽ അവതരിപ്പിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഡല്‍ഹി ഭരണ നിയന്ത്രണ ബില്‍ അവതരിപ്പിച്ചത്. ഡിജിറ്റല്‍ വിവര സുരക്ഷാ ബില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ഡിജിറ്റല്‍ വിവര സുരക്ഷാ ബില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണം എന്ന ആവശ്യവുമായാണ് പ്രതിപക്ഷം ബില്‍ അവതരണത്തെ എതിര്‍ത്തത്.
ഡല്‍ഹി ബില്‍ പാസാകുന്നതോടെ പ്രതിപക്ഷ സഖ്യം തകരുമെന്ന് നേരത്തെ പ്രതിപക്ഷ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ മാസം മണ്‍സൂണ്‍ സമ്മേളനം ആരംഭിച്ചതിന് ശേഷം സഭ പാസാക്കിയ മറ്റ് ഒമ്പത് ബില്ലുകളുടെ ചര്‍ച്ചകളില്‍ പ്രതിപക്ഷ സഖ്യ അംഗങ്ങളുടെ അസാന്നിധ്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു. മാത്രമല്ല, മണിപ്പൂര്‍ അക്രമ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളില്‍ 'എല്ലാ ഉത്തരങ്ങളും സര്‍ക്കാര്‍ നല്‍കും, ഈ വിഷയത്തില്‍ ഞാന്‍ സഭയില്‍ ഉത്തരം പറയും.' എന്നും പറഞ്ഞു.
കഴിഞ്ഞ ദിവസം, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി പരിഹസിച്ചു. ''നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ നെഹ്റുവിന്റെ സഹായം സ്വീകരിച്ചിരുന്നെങ്കില്‍, രാജ്യം മണിപ്പൂരിലെയും ഹരിയാനയിലെയും സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കില്ലായിരുന്നു.'' അദ്ദേഹം പറഞ്ഞു.
മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘര്‍ഷങ്ങളെക്കുറിച്ചും 140 ലധികം പേര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഹരിയാനയിലെ നുഹില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വര്‍ഗീയ സംഘര്‍ഷങ്ങളെക്കുറിച്ചുംച ചൗധരി പരാമര്‍ശിച്ചു. ഡല്‍ഹിയില്‍ നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിന് അവകാശമുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സ്വാതന്ത്ര്യാനന്തരം ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ പട്ടേല്‍, ഡോ. അംബേദ്കര്‍ തുടങ്ങിയ നേതാക്കള്‍ പോലും ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുന്നതിനെ എതിര്‍ത്തിരുന്നതായും അമിത് ഷാ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us