scorecardresearch

മഹുവ മൊയ്‌ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ശിപാർശ ചെയ്യുന്ന എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് തിങ്കളാഴ്ച സഭയിൽ വയ്ക്കും

നേരത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് എംപി പ്രണീത് കൗർ ഉൾപ്പെടെ ആറ് അംഗങ്ങൾ റിപ്പോർട്ടിന് അനുകൂലമായി വോട്ട് ചെയ്തു. സമിതിയുടെ ശുപാർശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താൽ മാത്രമേ മൊയ്ത്രയെ പുറത്താക്കാൻ കഴിയൂ.

നേരത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് എംപി പ്രണീത് കൗർ ഉൾപ്പെടെ ആറ് അംഗങ്ങൾ റിപ്പോർട്ടിന് അനുകൂലമായി വോട്ട് ചെയ്തു. സമിതിയുടെ ശുപാർശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താൽ മാത്രമേ മൊയ്ത്രയെ പുറത്താക്കാൻ കഴിയൂ.

author-image
WebDesk
New Update
Mahua Moitra

ചോദ്യത്തിന് പകരം പണം ( ക്യാഷ് ഫോർ ക്വറി) എന്ന ആരോപണത്തിൽ ലോകസഭാ എത്തിക്സ് കമ്മിറ്റി മുമ്പാകെ എത്തിയ പരാതിയിൽ തൃണമൂൽ കോൺഗ്രസ് എം പി മഹുവാ മൊയ്ത്രയ്ക്കെതിരായ റിപ്പോർട്ട് ഈ ലോകസഭാ സമ്മേളനത്തിൽ വരും. എത്തിക്സ് കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് ശീതകാല സമ്മേളനം ആരംഭിക്കുമ്പോൾ ലോകസഭയിൽ വെക്കും.  ബി ജെ പി എം പി നിഷികാന്ത് ദുബെയാണ് പരാതിക്കാരൻ.

Advertisment

നേരത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് എംപി പ്രണീത് കൗർ ഉൾപ്പെടെ ആറ് അംഗങ്ങൾ റിപ്പോർട്ടിന് അനുകൂലമായി വോട്ട് ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ പാനലിലെ നാല് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.

ലോക്‌സഭാ സെക്രട്ടേറിയറ്റ് നൽകിയ അജണ്ട പേപ്പറുകൾ പ്രകാരം, എത്തിക്‌സ് കമ്മിറ്റി ചെയർപേഴ്‌സൺ വിനോദ് കുമാർ സോങ്കർ പാനലിന്റെ ആദ്യ റിപ്പോർട്ട് സഭയിൽ വെക്കും.

ക്യാഷ് ഫോർ ക്വറി 

നവംബർ ഒമ്പതിന്ന് ചേർന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ, 'ചോദ്യത്തിന് പണം' (ക്യാഷ് ഫോർ ക്വറി) എന്ന ആരോപണത്തിൽ മൊയ്ത്രയെ ലോകസഭയിൽ നിന്ന് പുറത്താക്കാൻ ശിപാർശ ചെയ്യുന്ന റിപ്പോർട്ട് കമ്മിറ്റി അംഗീകരിച്ചു.

Advertisment

പ്രതിപക്ഷ അംഗങ്ങൾ റിപ്പോർട്ടിനെ 'ഫിക്സഡ് മാച്ച്' എന്ന് വിശേഷിപ്പിച്ചു, പാനൽ അവലോകനം ചെയ്ത ബിജെപി ലോക്‌സഭ അംഗം നിഷികാന്ത് ദുബെ സമർപ്പിച്ച പരാതിയെ പിന്തുണയ്ക്കുന്ന 'തെളിവുകളുടെ ഒരംശം' പോലുമില്ലെന്നും  പറഞ്ഞു.

സമിതിയുടെ ശുപാർശക്ക് അനുകൂലമായി സഭ വോട്ട് ചെയ്താൽ മാത്രമേ മൊയ്ത്രയെ പുറത്താക്കാൻ കഴിയൂ.

പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കുകയും ഡിസംബർ 22 വരെ തുടരുകയും ചെയ്യും. ഇത്തരമൊരു പരാതി പരിഗണിക്കാനുള്ള സമിതി എത്തിക്സ് കമ്മിറ്റിയല്ല, പ്രിവില്ലേജ് കമ്മിറ്റിയാണ് എന്ന നിലപാടാണ് ലോകസഭ മുൻ സെക്രട്ടറി ജനറൽ പി ടി ഡി ആചാരി അടക്കമുള്ള വിദ്ഗ്ദ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നത്. 

national news

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: