ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനെതിരെ സമർപ്പിച്ച പൊതുതാൽപര്യഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി കേന്ദ്രസർക്കാരിനോട് നിലപാട് ആരാഞ്ഞിട്ടുണ്ട്.

ഭരണഘടനാ ഭേദഗതി സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി കഴിഞ്ഞ തവണ അംഗീകരിച്ചിരുന്നില്ല. ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും ഇന്ദിരാ സാഹ്നി കേസിലെ വിധിക്ക് എതിരാണെന്നുമാണ് ഹർജിക്കാരുടെ വാദം.

തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ കേസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ണായകമാണ്. കേന്ദ്രം ഭരിക്കുന്ന എന്‍ഡിഎ ഒരു വശത്തും 21 പ്രതിപക്ഷ കക്ഷികള്‍ മറുപക്ഷത്തും അണി നിരക്കുന്ന തിരഞ്ഞെടുപ്പിനായി രാജ്യവും ഒരുങ്ങിയിട്ടുണ്ട്. 2014ല്‍ കുറഞ്ഞ ഭൂരിപക്ഷത്തിന് ബിജെപി വിജയിച്ച 117 സീറ്റുകള്‍ ഇത്തവണ എന്‍ഡിഎയുടെ വിജയപരാജയം നിശ്ചയിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ