ന്യൂഡല്‍ഹി: രഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകളോട് പ്രതികരിച്ച് കോണ്‍ഗ്രസ്. വര്‍ക്കിങ് കമ്മിറ്റിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ രഹസ്യസ്വഭാവമുള്ളതാണെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പത്രക്കുറിപ്പിലൂടെ കോണ്‍ഗ്രസ് അറിയിച്ചു.
CWC is a democratic forum to exchange ideas & take corrective action.
Congress expects everyone including the media to respect the sanctity of a closed door meet.
Various conjectures, speculations, insinuations, gossip & rumour mongering in a section of media is unwarranted. pic.twitter.com/t9W83Itp9x
— Randeep Singh Surjewala (@rssurjewala) May 27, 2019
ഊഹാപോഹങ്ങളില്‍ മാധ്യമങ്ങള്‍ വീണുപോകരുതെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിക്കുള്ളില്‍ നടന്ന ചര്‍ച്ചകളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാന്‍ മാധ്യമങ്ങടക്കം എല്ലാവരും ശ്രമിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. അടിസ്ഥാന രഹിതമായ വാര്‍ത്തകളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കരുതെന്നും പത്രക്കുറിപ്പിലൂടെ പറഞ്ഞു.
Read More: മക്കൾക്ക് സീറ്റ് നൽകാനായിരുന്നു താൽപര്യം; മുതിർന്ന നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധി
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് പാര്‍ട്ടി പരിശോധിക്കും. ഈ തോല്‍വി കോണ്‍ഗ്രസിനുള്ളില്‍ സമൂല മാറ്റത്തിനുള്ള അവസരമായാണ് പാര്‍ട്ടി കാണുന്നതെന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കാൻ രാഹുൽ ഗാന്ധി നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് രാഹുലിന്റെ രാജി സന്നദ്ധത തള്ളുകയായിരുന്നു. പിന്നീടും രാജിയിലുറച്ച് രാഹുൽ ഗാന്ധി നിൽക്കുകയാണെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. അത്തരം വാർത്തകൾക്ക് പിന്നാലെയാണ് മറുപടിയുമായി കോൺഗ്രസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
Read More: ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് രമേശ് ചെന്നിത്തല
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് രാഹുൽ ഗാന്ധി നേതൃത്വം നൽകിയ കോൺഗ്രസിനേറ്റത്. 52 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്. തോൽവിക്ക് പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാക്കളെ വിമർശിച്ച് രാഹുൽ രംഗത്തെത്തിയിരുന്നു. അശോക് ഗെലോട്ടും, കമൽനാഥും പി.ചിദംബരവും പാർട്ടി കാര്യത്തേക്കാൾ മക്കൾക്ക് സീറ്റ് ഉറപ്പിക്കുന്നതിനാണ് ശ്രമിച്ചതെന്ന് രാഹുൽ പറഞ്ഞു.
“രാജസ്ഥാനിൽ അശോക് ഗെലോട്ടും, മധ്യപ്രദേശിൽ കമൽനാഥും സ്വന്തം മക്കൾക്ക് സീറ്റുറപ്പിക്കുന്നതിലും അവരെ ജയിപ്പിക്കുന്നതിലും മാത്രമാണ് ശ്രദ്ധിച്ചത്. തനിക്ക് അവർക്ക് സീറ്റ് നൽകുന്നതിൽ വലിയ താത്പര്യമുണ്ടായിരുന്നില്ലെന്ന് അറിഞ്ഞിട്ട് പോലും സീറ്റ് വേണമെന്ന് നിർബന്ധം പിടിച്ചു. തമിഴ്‍നാട്ടിൽ ശിവഗംഗ സീറ്റ് മകൻ കാർത്തി ചിദംബരത്തിന് കൊടുക്കണമെന്ന് പി ചിദംബരവും വാശി പിടിച്ചു,” രാഹുൽ പറഞ്ഞു. ഈ മുതിർന്ന നേതാക്കളെല്ലാം രാജി ഭീഷണി മുഴക്കിയെന്നും രാഹുൽ കൂട്ടിച്ചേർത്തു.