/indian-express-malayalam/media/media_files/uploads/2023/03/Amit-Shah-1.jpg)
Photo: Facebook/ Amit Shah
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നൂറിലധികം സീറ്റുകളില്‍ വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
“ബോഡോലാൻഡും കർബി മേഖലയും സമാധാനപരമായി മാറിയിരിക്കുന്നു. ആദിവാസി വിഭാഗങ്ങൾ കീഴടങ്ങി. എല്ലാ അയൽ സംസ്ഥാനങ്ങളുമായുള്ള അതിർത്തി തർക്കങ്ങൾ അസം പരിഹരിക്കുന്നു. മോദിജിയുടെ സദ്ഭരണം കൊണ്ടാണ് അസമിൽ ഇന്ന് പുരോഗതി ഉണ്ടായത്. ഒരുകാലത്ത് പ്രക്ഷോഭവും ഭീകരവാദവും കൊണ്ട് പൊറുതിമുട്ടിയിരുന്ന അസം ഇപ്പോൾ ബിഹുവിന്റെ പാട്ടുകളും നൃത്തങ്ങളുമായി ആഘോഷിക്കുകയാണ്," നടക്കാനിരിക്കുന്ന ഒരു വലിയ പരിപാടിയെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 14-ന് ഗുവാഹത്തിയിൽ മോദിയുടെ സാന്നിധ്യത്തിൽ 11,000 നർത്തകർ പങ്കെടുക്കും.
“അടുത്തിടെ, മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നു - മേഘാലയ, ത്രിപുര, നാഗാലാൻഡ്. ഈ സംസ്ഥാനങ്ങളിലെല്ലാം സർക്കാരിന്റെ ഭാഗമാണ് ബിജെപി. ത്രിപുരയിൽ രണ്ടാം തവണയും ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ രൂപീകരിച്ചു. നാഗാലാന്‍ഡില്‍ ബിജെപിയുടെ 13 എംഎല്‍എമാര്‍ സര്‍ക്കാരിന്റെ ഭാഗമാണ്. എട്ട് സംസ്ഥാനങ്ങളിലേക്ക് ബിജെപിയുടെ വിജയമെത്തി," ഷാ വ്യക്തമാക്കി.
"ഒരു കാലത്ത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്റെ കുത്തകയായാണ് കരുതപ്പെട്ടിരുന്നത്. തിരഞ്ഞെടുപ്പ് കാലത്താണ് രാഹുല്‍ ഗാന്ധി ഒരു യാത്ര നടത്തിയത്. എന്നിട്ടും കോണ്‍ഗ്രസിന് ചലനമുണ്ടാക്കാനായില്ല. എന്നിട്ടും രാഹുലിന് മനസിലായില്ല. അദ്ദേഹം വിദേശത്ത് പോയി ഇന്ത്യയെ അപമാനിച്ചു. എതെങ്കിലും രാജ്യ സ്നേഹി അങ്ങനെ ചെയ്യുമോ?. രാഹുല്‍ ഒരു കാര്യം മനസിലാക്കുക. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ കോണ്‍ഗ്രസ് രാജ്യത്ത് നിന്ന് തന്നെ തുടച്ച് നീക്കപ്പെടും," ഷാ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.