ലോക്‌സഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിൽ താമസം നേരിടുന്നതിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര പരിപാടികൾ അവസാനിയ്ക്കാൻ കാത്തിരിക്കുകയാണോ എന്നായിരുന്നു അഹമ്മദ് പട്ടേൽ ചോദിച്ചത്. ട്വിറ്ററിലൂടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയുള്ള പട്ടേലിന്റെ പ്രതികരണം.

“പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനായി, പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്ര പരിപാടികൾ അവസാനിക്കാനാണോ തിരഞ്ഞെടുപ്പ് കമ്മിഷൻ കാത്തിരിക്കുന്നത്?” അഹമ്മദ് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.

സർക്കാർ പരിപാടികളുടെ പേരും പറഞ്ഞ് രാഷ്ട്രീയ റാലികൾ സംഘടിപ്പിക്കുകയും മാധ്യമങ്ങളിൽ പരസ്യം നൽകുകയാണെന്നും അഹമ്മദ് പട്ടേൽ കൂട്ടിച്ചേർത്തു. പൊതുജനത്തിന്റെ പണം ഉപയോഗിച്ചുകൊണ്ട് അവസാന നിമിഷം വരെ പ്രചരണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അവസമൊരുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2014 ലോക്‌സഭ തിരഞ്ഞെടുപ്പ് വിഞ്ജാപനം മാർച്ച് ആദ്യ വാരം തന്നെ എത്തിയിരുന്നു. ലക്‌നൗവിൽ കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരെ കണ്ട മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അരോര പൊതു തിരഞ്ഞെടുപ്പ് നടക്കേണ്ട സമയത്ത് നടക്കുമെന്നായിരുന്നു പറഞ്ഞത്. ഇന്ത്യ – പാക് വിഷയം തിരഞ്ഞെടുപ്പിന് തടസമാകില്ലെന്നും കമ്മിഷൻ വ്യക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ