രാജ്കോട്ട്: പിതാവും സഹോദരിയും കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പിന്നാലെ ബിജെപിക്ക് പരസ്യ പിന്തുണ അറിയിച്ച് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. മാര്‍ച്ച് മൂന്നിന് ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
‘ഞാന്‍ ബിജെപിയെ പിന്തുണയ്ക്കുന്നു,’ നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ട് ജഡേജ ട്വീറ്റ് ചെയ്തു. റിവാബ ജഡേജ ജയ് ഹിന്ദ് എന്ന ഹാഷ് ടാഗോടെയായിരുന്നു ജഡേജയുടെ ട്വീറ്റ്.
I support BJP.@narendramodi #rivabajadeja jai hind pic.twitter.com/GXNz5o07yy
— Ravindrasinh jadeja (@imjadeja) April 15, 2019
ജഡേജയുടെ മുതിര്‍ന്ന സഹോദരി നയനാബ ജഡേജയും അച്ഛന് അനിരുദ്ധ് സിന്‍ഹ് ജഡേജയും കലവാഡ് താലൂക്കിലെ ജാംനഗറില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വം സീകരിച്ചത്.
Read More: രവീന്ദ്ര ജഡേജയുടെ പിതാവും സഹോദരിയും കോണ്‍ഗ്രസില്‍
പട്ടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ സാന്നിധ്യത്തിലാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ജാംനഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുലു കണ്ഡോരിയക്കായുള്ള പ്രചാരണ യോഗത്തിലാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Read More: രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ബിജെപിയില്‍ ചേര്‍ന്നു
രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കാനും സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളതുകൊണ്ടുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് നയനാബ പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്ക് താല്പര്യമുണ്ടെന്നും നയനാബ പറഞ്ഞു. നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത പാര്‍ട്ടിയാണെന്നും നവാബ കൂട്ടിച്ചേര്‍ത്തു.