/indian-express-malayalam/media/media_files/uploads/2019/03/advani-cats-horz-005.jpg)
ന്യൂഡല്‍ഹി: ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് സീറ്റ് നല്‍കാത്തതിനെ പരാമര്‍ശിച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തില്‍ അദ്വാനിക്ക് പകരം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ ആണ് മത്സരിക്കുന്നത്. ഏപ്രില്‍ 23നാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി ഇന്ന് പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്വാനിക്ക് സീറ്റ് നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ സീറ്റില്‍ അമിത് ഷായാണ് മത്സരിക്കുന്നത്. അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിന് അവസാനമിടാനാണ് ഈ തിരഞ്ഞെടുപ്പിലൂടെ കളമൊരുങ്ങുന്നതെന്നാണ് സൂചന. ഇതിനെ വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയിതിരിക്കുന്നത്.
'എല്‍കെ അദ്വാനിയുടെ പാര്‍ലമെന്റ് സീറ്റ് പാര്‍ട്ടി പിടിച്ചെടുത്തു. അദ്വാനിയുടെ ബഹുമാനിക്കാന്‍ കഴിയാത്ത മോദി എങ്ങനെയാണ് ജനങ്ങളുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുക?,' സുര്‍ജേവാല ചോദിച്ചു. ബിജെപിയെ നീക്കം ചെയ്ത് രാജ്യത്തെ രക്ഷിക്കാന്‍ ആഹ്വാനം ചെയ്താണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിക്കുന്നത്.
കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്നത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ലക്നൗവില്‍ നിന്നും നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ നിന്നും മത്സരിക്കും.
രണ്ടാം തവണയും രാഹുല്‍ ഗാന്ധിയോടാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പോരാടാനിറങ്ങുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ തോറ്റ അമേഠിയില്‍ നിന്ന് തന്നെയാണ് ഇത്തവണയും മത്സരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.