മുംബൈ: ഓഹരി വിപണി ഇന്നു പ്രവർത്തിക്കില്ല. മുംബൈയിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണിത്. മുംബൈ സ്റ്റോക്ക് എക്‌സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ച് എന്നിവയ്ക്കു പുറമേ കമ്മോഡിറ്റി മാർക്കറ്റുകളായ മെറ്റൽ, ഗോൾഡ് എന്നിവയ്ക്കും അവധിയാണ്.
ഏപ്രില്‍ 26 വെള്ളിയാഴ്ച സെന്‍സെക്‌സ് 337 പോയിന്റും നിഫ്റ്റി 113 പോയന്റും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടാറ്റ സ്റ്റീലും ഐസിഐസിഐ ബാങ്കുമാണ് നേട്ടം കൊയ്തത്. ടാറ്റ സ്റ്റീലിന്റെ ഷെയറുകൾ 7.1 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ ഷെയറുകൾ 3.1 ശതമാനവും ഉയർന്നു.
Lok Sabha Elections 2019 Phase 4 Voting Live Updates
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നുമായി 72 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയിലും ഒഡീഷയിലും അവസാന ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ആദ്യ ഘട്ടമാണ്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്.