ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം ഉയർത്താൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോടും സിനിമാ താരങ്ങളോടും കായിക താരങ്ങളോടും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദിയുടെ അഭ്യർത്ഥന. രാഹുൽ ഗാന്ധി, മമത ബാനർജി, ശരത് പവാർ, മായാവതി, അഖിലേഷ് യാദവ്, തേജസ്വി യാദവ്, എം.കെ.സ്റ്റാലിൻ എന്നിവരെ ടാഗ് ചെയ്താണ് മോദി അഭ്യർത്ഥന നടത്തിയത്.
പോളിങ് ബൂത്തുകളിലേക്ക് കഴിയാവുന്നത്ര വോട്ടർമാരെ എത്തിക്കാൻ പരിശ്രമിക്കണമെന്ന് നവീൻ പട്നായിക്, എച്ച്.ഡി.കുമാരസ്വാമി, എൻ.ചന്ദ്രബാബു നായിഡു, വൈ.എസ്.ജഗൻ മോഹൻ റെഡ്ഡി, നിതീഷ് കുമാർ, റാം വിലാസ് പസ്വാൻ, എന്നിവരോടും ട്വിറ്ററിലൂടെ മോദി അഭ്യർത്ഥിച്ചിട്ടുണ്ട്. വോട്ടിങ്ങിനെക്കുറിച്ചുളള ബോധവത്കരണ പരിപാടികൾ ഇതിന് സഹായകരമാകുമെന്നും മോദി പറയുന്നു.
I appeal to @RahulGandhi, @MamataOfficial, @PawarSpeaks, @Mayawati, @yadavakhilesh, @yadavtejashwi and @mkstalin to encourage increased voter participation in the upcoming Lok Sabha polls. A high turnout augurs well for our democratic fabric.
— Narendra Modi (@narendramodi) March 13, 2019
സിനിമാ താരങ്ങളായ മോഹൻലാൽ, നാഗാർജുന അക്കിനേനി എന്നിവരോടും വോട്ടിങ് ശതമാനം ഉയർത്താൻ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ”വർഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങൾ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. നിരവധി അവാർഡുകളും നിങ്ങൾ നേടിയിട്ടുണ്ട്. വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്താനും വോട്ട് ചെയ്യാൻ അവരെ പ്രചോദിപ്പിക്കണമെന്നും നിങ്ങളോട് അഭ്യർത്ഥിക്കുന്നു” മോദി കുറിച്ചു.
I appeal to @RahulGandhi, @MamataOfficial, @PawarSpeaks, @Mayawati, @yadavakhilesh, @yadavtejashwi and @mkstalin to encourage increased voter participation in the upcoming Lok Sabha polls. A high turnout augurs well for our democratic fabric.
— Narendra Modi (@narendramodi) March 13, 2019
അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, കരൺ ജോഹർ, സൽമാൻ ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, ഭൂമി പട്നേക്കർ, ആയുഷ് മാൻ ഖുറേന, രൺവീർ സിങ്, വരുൺ ധവാൻ, വിക്കി കൗശൽ, ദീപിക പദുക്കോൺ, ആലിയ ഭട്ട്, അനുഷ്ക ശർമ്മ, എ.ആർ.റഹ്മാൻ തുടങ്ങിയവരോടും മോദി ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
ആത്മീയ നേതാക്കളായ ശ്രീ ശ്രീ രവിശങ്കർ, സദ്ഗുരു, രാംദേവ് എന്നിവരോടും, കായിക താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, അനിൽ കുംബ്ലെ, വിവിഎസ് ലക്ഷ്മൺ, വിരേന്ദർ സെവാഗ്, എം.എസ്.ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മകിടംബി ശ്രീകാന്ത്, പി.വി.സിന്ധു, സൈന നെഹ്‌വാൾ എന്നിവരോടും മാധ്യമങ്ങളോടും ജനങ്ങളോടും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്തി വോട്ടിങ് ശതമാനം ഉയർത്താൻ മോദി അഭ്യർത്ഥിച്ചിട്ടുണ്ട്.