Lok Sabha Election 2019 Schedule, Dates: ന്യൂഡൽഹി: പതിനേഴാം ലോക്‌സഭയിലേക്കുളള ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മെയ് 23 നാണ്. കേരളത്തിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ്. വിഗ്യാൻ ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറയാണ് തിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാതൃകാപരമായ പെരുമാറ്റ ചട്ടം നിലവിൽവന്നു.
Read More: ലോക്‌സഭാ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടികയുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിക്ക്
ആദ്യ ഘട്ടത്തിൽ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങൾ, രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങൾ, മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങൾ, നാലാം ഘട്ടം 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങൾ, അഞ്ചാം ഘട്ടം 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങൾ, ആറാം ഘട്ടം 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങൾ, ഏഴാം ഘട്ടം 8 സംസ്ഥാനങ്ങളായി 59 മണ്ഡലങ്ങൾ.
Read More: പോരാട്ടം കടുപ്പിക്കാന്‍ സിപിഎം; സ്ഥാനാര്‍ത്ഥി പട്ടികയായി
ഏപ്രിൽ 11 ന് ആദ്യഘട്ടം, ഏപ്രിൽ 18 ന് രണ്ടാം ഘട്ടം, ഏപ്രിൽ 23 ന് മൂന്നാം ഘട്ടം, ഏപ്രിൽ 29 ന് നാലാം ഘട്ടം, മെയ് 6 ന് അഞ്ചാം ഘട്ടം, മെയ് 12 ന് ആറാം ഘട്ടം, മെയ് 19 ന് ഏഴാ ഘട്ടം.
09.00 PM:
Ultimately back to We the people -the real power of our democracy. Time to throw out the most dictatorial and anti-federal govt in the history of India. Time to seek answers on demonetisation, jobs, destruction of traders n destroying brotherhood amongst different communities
— Arvind Kejriwal (@ArvindKejriwal) March 10, 2019
08.40 PM:
06.30 PM:
5.46 PM: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി. വോട്ടെടുപ്പ് ഏപ്രിൽ 23 ന്
5.35 PM: ആദ്യ ഘട്ടത്തിൽ 20 സംസ്ഥാനങ്ങളിലായി 91 മണ്ഡലങ്ങൾ, രണ്ടാം ഘട്ടം 13 സംസ്ഥാനങ്ങളിലായി 97 മണ്ഡലങ്ങൾ, മൂന്നാം ഘട്ടം 14 സംസ്ഥാനങ്ങളിലായി 115 മണ്ഡലങ്ങൾ, നാലാം ഘട്ടം 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങൾ, അഞ്ചാം ഘട്ടം 7 സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങൾ, ആറാം ഘട്ടം 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങൾ, ഏഴാം ഘട്ടം 8 സംസ്ഥാനങ്ങളായി 59 മണ്ഡലങ്ങൾ
5.30 PM: ഏഴു ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പെന്ന് കമ്മീഷൻ. ഏപ്രിൽ 11 ന് ആദ്യഘട്ടം, ഏപ്രിൽ 18 ന് രണ്ടാം ഘട്ടം, ഏപ്രിൽ 23 ന് മൂന്നാം ഘട്ടം, ഏപ്രിൽ 29 ന് നാലാം ഘട്ടം, മെയ് 6 ന് അഞ്ചാം ഘട്ടം, മെയ് 12 ന് ആറാം ഘട്ടം, മെയ് 19 ന് ഏഴാ ഘട്ടം. ഫല പ്രഖ്യാപന മെയ് 23 നാണ്.
- Phase 1: April 11
- Phase 2: April 18
- Phase 3: April 23
- Phase 4: April 29
- Phase 5: May 6
- Phase 6: May 12
- Phase 7: May 19
5.29 PM: വോട്ടർമാർക്ക് പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്പ്. സമൂഹ മാധ്യമ പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടും. പെയ്ഡ് ന്യൂസ് പാടില്ല
5.25 PM: ക്രിമിനൽ കേസുളള സ്ഥാനാർത്ഥികൾ കേസിന്റെ വിവരങ്ങൾ പത്രപരസ്യം നൽകി കമ്മീഷനെ അറിയിക്കണം
5.20 PM: പുതിയ വോട്ടർമാർക്കായി ടോൾ ഫ്രീ നമ്പർ- 1950
5.19 PM: വോട്ട് ചെയ്യാൻ ഫോട്ടോ പതിച്ച വോട്ടർ തിരിച്ചറിയൽ കാർഡ് നിർബന്ധം. വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർത്ഥികളുടെ ചിത്രം വേണം. വോട്ടിങ് യന്ത്രങ്ങൾ കൊണ്ടുപോകുമ്പോൾ ജിപിഎസ് നിരീക്ഷണം
5.18 PM: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു
5.15 PM: രാജ്യത്താകെ 90 കോടി വോട്ടർമാരുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. അതിൽ 8.4 കോടി പുതിയ വോട്ടർമാർ
5.10 PM: തിരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നത് 10 ലക്ഷം പോളിങ് ബൂത്തുകൾ. എല്ലാ പോളിങ് ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഉപയോഗിക്കും. 17.4 ലക്ഷം വിവി പാറ്റ് യൂണിറ്റുകൾ അനുവദിച്ചിട്ടുണ്ട്.
5.06 PM: എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഖ്യന്മാരുമായും തിരഞ്ഞെടുപ്പ് കമ്മീഷൻ ചർച്ച നടത്തിയെന്ന് ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ. തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് മറ്റു പ്രധാന വകുപ്പുകളുമായും ചർച്ച നടത്തി.
5.02 PM: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം തുടങ്ങി
4.55 PM: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടവും ഉടൻ പ്രാബല്യത്തിൽ വരും. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് പെരുമാറ്റ ചട്ടത്തിൽ ഉള്ളത്. മറ്റു കാര്യങ്ങൾ കൂടാതെ, നയപയമായ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിൽ നിന്നും ഈ കോഡ് സർക്കാരിനെ തടയുന്നു.
4.50 PM: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി അൽപ സമയത്തിനകം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും.
4.30 PM: തിരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് എഎപി നേതാവ് സഞ്ജയ് സിങ്. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ബിജെപിയാണോയെന്ന് അദ്ദേഹം ചോദിച്ചു. 2014 ൽ തിരഞ്ഞെടുപ്പ് തീയതി മാർച്ച് 5 ന് പ്രഖ്യാപിച്ചു. അഞ്ചു ദിവസം കൊണ്ട് പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിപ്പിച്ചു. ഇന്ന് ഗാസിയാബാദിൽ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റാലി സമാപിച്ചപ്പോഴാണ് തിരഞ്ഞെടുപ്പ് തീയതി വൈകീട്ട് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്.
4.05 PM: ലോക്സഭാ തിരഞ്ഞെടുപ്പിനുളള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സോണിയ ഗാന്ധി റായ്ബറേലിയിലും രാഹുല്‍ ഗാന്ധി അമേഠിയിലും തന്നെ മത്സരിക്കും. എല്ലാ സീറ്റുകളിലും പ്രധാനപ്പെട്ട നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സല്‍മാന്‍ ഖുര്‍ഷിദ് ഫറൂഖാബാദില്‍ മത്സരിക്കും.
3.30 PM: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പതിച്ച ബിജെപിയുടെ പോസ്റ്ററില്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. READ MORE
3.04 PM: തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ നിര്‍ണായക പ്രഖ്യാപനവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ലോക്‌സഭാ സീറ്റുകളില്‍ 33 ശതമാനം വനിതാസംവരണം ബിജെഡി (ബിജു ജനതാദള്‍) ഉറപ്പാക്കുമെന്ന് നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു. READ MORE
2.25 PM: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴോ എട്ടോ ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പെന്നാണ് സൂചന. 2014 ൽ ഒൻപത് ഘട്ടങ്ങളിലായിട്ടായിരുന്നു തിരഞ്ഞെടുപ്പ്. മാർച്ച് 5 നായിരുന്നു തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ആദ്യഘട്ട പോളിങ് ഏപ്രിൽ 17 നും അവസാന ഘട്ട പോളിങ് മേയ് 12 നും ആയിരുന്നു
1.45 PM: രാജ്യത്താകെയുളള 543 ലോക്സഭ മണ്ഡലങ്ങളിലായി 10 ലക്ഷം പോളിങ് ബൂത്തുകൾ സജ്ജമാക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു
2014 ലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള എൻഡിഎ സർക്കാർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി അധികാരത്തിലെത്തിയത്. 2019 ജൂൺ 3 നാണ് 16-ാം ലോക്സഭയുടെ കാലാവധി അവസാനിക്കുക. പിആർഎസ് ലെജിസ്ളേറ്റീവ് റിസർച്ചിന്റെ വിശകലനം പ്രകാരം 2014 ജൂൺ മുതൽ 2019 ഫെബ്രുവരി വരെയുളള കാലയളവിൽ 133 ബില്ലുകളാണ് 16-ാം ലോക്സഭ പാസാക്കിയത്.