കോണ്‍ഗ്രസ് വാതില്‍ കൊട്ടിയടച്ചു, ഇനി ഒറ്റയ്ക്ക് മത്സരിക്കും: അരവിന്ദ് കേജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതായി അരവിന്ദ് കേജ്‌രിവാൾ

arvind kejriwal, അരവിന്ദ് കേജ്‌രിവാൾ, aap, എഎപി, ie malayalam, ഐഇ മലയാളം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതായി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍. കോണ്‍ഗ്രസ് തങ്ങള്‍ക്ക് മുമ്പില്‍ വാതില്‍ കൊട്ടി അടച്ചെന്നും ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തില്‍ കേജ്‌രിവാള്‍ ഇത് വ്യക്തമാക്കിയതായി എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘സഖ്യത്തിനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ അതില്‍ ഉറച്ച് നില്‍ക്കുന്നതായിട്ടാണ് കരുതുന്നത്. നരേന്ദ്ര മോദിയും അമിത് ഷായും ഭരിച്ച് മുടിക്കുന്നതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായിരുന്നു ശ്രമം. അവര്‍ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ തകര്‍ത്തു. രാജ്യത്ത് വിദ്വേഷം പടര്‍ത്തി ഐക്യം ഇല്ലാതാക്കി. അവരെ തടയാന്‍ ഞങ്ങളെന്തും ചെയ്യും. അല്ലാതെ കോണ്‍ഗ്രസിനോട് ഇഷ്ടം ഉണ്ടായിട്ടല്ല,’ കേജ്‌രിവാള്‍ തുറന്നടിച്ചു.

എല്ലാ വാതിലുകളും അടഞ്ഞു. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് മത്സരിക്കാനാണ് തയാറെടുപ്പ് നടത്തുന്നത്. എ​ന്താ​ണ് കോ​ൺ​ഗ്ര​സ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്? അ​വ​ർ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും പ​ശ്ചി​മ ബം​ഗാ​ളി​ലേ​യും പ്ര​തി​പ​ക്ഷ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ഏ​ഴ് ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലും എ​എ​പി മ​ത്സ​രി​ക്കു​മെ​ന്നും കേജ്‌​രി​വാ​ൾ പ​റ​ഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lok sabha election aravind kejriwal congress blp alliance mahagatbandhan

Next Story
മാര്‍ക്കും തരാം അറ്റന്‍ഡന്‍സും തരാം; ലൈംഗിക ബന്ധത്തിന് സമ്മതിക്കണമെന്ന് അധ്യാപകന്‍tamil nadu,തമിഴ്നാട്, rape,പീഡനം, four member gang, നാലംഗസംഘം,aiadmk,എഐഎഡിഎംകെ ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com