കര്‍ണാടകയില്‍ ബംഗളുരു അടക്കം വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ വീണ്ടും നീട്ടില്ലെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. കോവിഡ് വിഷമതകള്‍ക്ക് ലോക്ക്ഡൗണ്‍ ഒരു പരിഹാരമല്ലെന്ന് എംപിമാരുടേയും മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്ച്ച മുമ്പ് സംസ്ഥാന കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്റെ യോഗത്തിനുശേഷം മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു.
ജൂലൈ 14 മുതല്‍ ജൂലൈ 22 വരെ ബംഗളുരു അര്‍ബന്‍, റൂറല്‍ ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച്ച രോഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് നടപടി. ദക്ഷിണ കന്നഡ, ധാര്‍വാഡ്, കലബുര്‍ഗി എന്നീ സ്ഥലങ്ങളും ലോക്ക്ഡൗണിലാണ്.
Read Also: പൂന്തുറയിലും പുല്ലുവിളയിലും സാമൂഹിക വ്യാപനം; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്
വ്യാഴാഴ്ച്ച സംസ്ഥാനത്ത് 4,169 കേസുകളും 104 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറ്റവും കൂടിയ പ്രതിദിന വര്‍ദ്ധനവ് ആണിത്.
അതേസമയം, ആശുപത്രികളില്‍ രോഗബാധിതരെ പ്രവേശിപ്പിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാന്‍ ബംഗളുരുവിലെ എട്ട് സോണുകളിലേയും ചുമതലയുള്ള മന്ത്രിമാരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് കെയര്‍ സെന്ററുകളില്‍ 65 വയസ്സിന് മുകളിലുള്ള രോഗികള്‍ക്ക് പ്രാധാന്യം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
Read in English: Lockdown not a solution to contain Covid-19, won’t be extended in Bengaluru: CM Yediyurappa