Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തീവ്രബാധിത പ്രദേശങ്ങളിൽ മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗൺ തുടർന്നേക്കും

രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണിൽ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടർന്ന്, മറ്റ് മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന

chennai, lockdown, ie malayalam

ന്യൂഡൽഹി: രാജ്യത്ത് ദിനംപ്രതി കോവിഡ്-19 കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മേയ് മൂന്നിന് ശേഷവും ലോക്ക്ഡൗൺ നീട്ടിയേക്കും. കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങളിലായിരിക്കും കടുത്ത നിയന്ത്രണങ്ങളോടെ തന്നെ ലോക്ക്ഡൗൺ തുടരുക. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസിനുശേഷം ഇന്ത്യൻ എക്സ്പ്രസിനോട് ചില അടുത്ത വൃത്തങ്ങൾ അറിയിച്ചതാണിത്.

രാജ്യമൊട്ടാകെ ഒരുമിച്ച് ലോക്ക്ഡൗണിൽ തുടരുന്ന ഈ സാഹചര്യം മാറ്റി ഹോട്ട്സ്പോട്ടുകളിൽ ലോക്ക്ഡൗൺ തുടർന്ന്, മറ്റ് മേഖലകൾക്ക് ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനാണ് കേന്ദ്രനീക്കമെന്നാണ് സൂചന. രാജ്യത്തെ വിവിധ മേഖലകളായി തിരിച്ച് ലോക്ക്ഡൗൺ നിർദേശങ്ങൾ പ്രഖ്യാപിച്ചേക്കും. ഇതിനായി പ്രത്യേക മാർഗരേഖ പുറത്തിറക്കും. എന്നാൽ രോഗവ്യാപനം തടയാനുള്ള കർശനമായ നടപടികളുണ്ടാകും. രണ്ടാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നതോടെ മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകൂ.

Also Read: കോവിഡ് മരണം: നഗരങ്ങളിൽ മുന്നിൽ മുംബൈ, തൊട്ടുപിന്നിൽ അഹമ്മദാബാദ്

കോവിഡ്-19 ബാധിതരില്ലാത്ത ജില്ലകൾ കൂടുതലുള്ള സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, അന്തർ സംസ്ഥാന ഗതാഗതവും ട്രെയിൻ സർവീസുകളിലെ നിയന്ത്രണങ്ങളുമെല്ലാം തുടരണമെന്നാണ് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ സുരക്ഷിതമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്ക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, ലോക്ക്ഡൗൺ നീട്ടുന്നതും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും സംബന്ധിച്ച തീരുമാനം മേയ് മൂന്നിനുശേഷം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Also Read: ചൂലും തൂമ്പയുമായി മുൻ കേന്ദ്രമന്ത്രി; ലോക്ക്ഡൗൺ ‘തൂത്തുവാരി’ അൽഫോൺസ് കണ്ണന്താനം

മേഘാലയിൽ മേയ് മൂന്നിനുശേഷം ലോക്ക്ഡൗൺ നീട്ടണമെന്ന നിർദേശം മുഖ്യമന്ത്രി കോൺറാഡ് സാങ്മ യോഗത്തിൽ മുന്നോട്ടുവച്ചു. സംസ്ഥാനത്ത് ഗ്രീൻ സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളിലും കോവിഡ് ബാധിതമല്ലാത്ത പ്രദേശങ്ങളിൽ ഇളവുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഒഡീഷ, ബിഹാർ, ഗുജറാത്ത്, ഹരിയാന എന്നീ 9 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു മാത്രമാണ് സംസാരിക്കാൻ അവസരം ലഭിച്ചത്. യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. ചീഫ് സെക്രട്ടറിയാണ് യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Lockdown to be extended in covid 19 hotspots post may 3

Next Story
ചൂലും തൂമ്പയുമായി മുൻ കേന്ദ്രമന്ത്രി; ലോക്ക്ഡൗൺ ‘തൂത്തുവാരി’ അൽഫോൺസ് കണ്ണന്താനം
The moderation of comments is automated and not cleared manually by malayalam.indianexpress.com