scorecardresearch

ലോക്ക്ഡൗൺ ലംഘനം ചോദ്യം ചെയ്തു, പഞ്ചാബിൽ പൊലീസുകാരന്റെ കൈ വെട്ടി

കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും സംഘം തയാറായില്ല. തുടർന്ന് പൊലീസുമായി വാക്കേറ്റമുണ്ടായി

കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും സംഘം തയാറായില്ല. തുടർന്ന് പൊലീസുമായി വാക്കേറ്റമുണ്ടായി

author-image
WebDesk
New Update
punjab police attack, ie malayalam

പട്യാല (പഞ്ചാബ്): ലോക്ക്ഡൗൺ ലംഘനം ചോദ്യം ചെയ്ത പൊലീസുകാർക്കുനേരെ ആക്രമണം. കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ഒരു സംഘം ആക്രമിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് വെട്ടേൽക്കുകയും മറ്റു രണ്ടു പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തു. പഞ്ചാബിലെ പട്യാല ജില്ലയിലെ സനൗർ പച്ചക്കറി മാർക്കറ്റിനു സമീപത്തുവച്ചായിരുന്നു സംഭവം.

Advertisment

വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സംഘത്തെ പൊലീസ് തടഞ്ഞു നിർത്തുകയായിരുന്നു. കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും സംഘം തയാറായില്ല. തുടർന്ന് പൊലീസുമായി വാക്കേറ്റമുണ്ടായി.

Read Also: Covid-19 Live Updates: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 8000 കടന്നു

''അവരോട് കർഫ്യൂ പാസ് കാണിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ അവർ വാഹനം മുന്നോട്ടെടുത്ത് ബാരിക്കേഡുകൾ തകർത്തു. വാളുപയോഗിച്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹർജീത് സിങ്ങിന്റെ കൈ വെട്ടി. സർദാർ പട്യാലയിലെ ഒരു സ്റ്റേഷൻ ഹൗസ് ഉദ്യോഗസ്ഥന്റെ കൈമുട്ടിന് പരിക്കേൽക്കുകയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് പരുക്കേൽക്കുകയും ചെയ്തു,'' പട്യാലയിലെ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് മൻദീപ് സിങ് സിന്ധു പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Advertisment

publive-image ആക്രമണത്തിൽ പരുക്കേറ്റ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹർജീത് സിങ്

സംഭവത്തിനുപിന്നാലെ അക്രമി സംഘം അവിടെനിന്നും രക്ഷപ്പെട്ടു. ബാൽബേദയിലെ ഗുരുദ്വാര ഖിക്രി സാഹബിനു സമീപത്തുവച്ചു ഇവരെ പിടികൂടി. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പഞ്ചാബിൽ ലോക്ക്ഡൗൺ മെയ് ഒന്നുവരെ നീട്ടിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം പഞ്ചാബിൽ കോവിഡ് ബാധിച്ച് 11 പേരാണ് മരിച്ചത്. പഞ്ചാബിലെ ആക്രമണത്തിനു മുൻപു തന്നെ ലോക്ക്ഡൗൺ സമയത്ത് കർണാടക, തെലങ്കാന, ഗുജറാത്ത് അടക്കമുളള സംസ്ഥാനങ്ങളിൽ ഡോക്ടർമാരെ ആക്രമിച്ചിരുന്നു.

Read in English: ‘Nihangs’ chop off Punjab cop’s hand, injure two other policemen in Patiala; 7 arrested

Lockdown

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: